Found Dead | സഊദിയില്‍ പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ച നിലയില്‍
റിയാദ്: (www.kasargodvartha.com) സഊദി അറേബ്യയില്‍ മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട് മന്നൂര്‍ക്കോണം സി വി ഹൗസില്‍ സലീം (63) ആണ് മരിച്ചത്. ഖസീം പ്രവിശ്യയിലെ ബുറൈദയ്ക്ക് സമീപം ഖുബൈബിലാണ് സംഭവം. സലീമിനെ സാധാരണ പോലെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് അടുത്ത മുറിയിലുള്ളവര്‍ വാതിലില്‍ മുട്ടിവിളിച്ചപ്പോള്‍ മറുപടിയില്ലായിരുന്നു.
തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പൂട്ട് പൊളിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് സംശയം. മെഡികല്‍ സംഘത്തിന്റെ സഹായത്തോടെ മൃതദേഹം സെന്‍ട്രല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. 25 വര്‍ഷത്തിലധികമായി ബുറൈദയില്‍ പ്രവാസിയായിരുന്നു സലീം. പിതാവ്: നൂഹ് കണ്ണ്. മാതാവ്: ആഇശ ബീവി.
Keywords: Riyadh, News, Gulf, World, Top-Headlines, Death, Saudi Arabia: Expatriate found dead.