Expat Died | ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി ദമാമില്‍ മരിച്ചു
*32 വര്‍ഷമായി വിദേശത്ത്.
*യു എസ് ജി മിഡില്‍ ഈസ്റ്റ് കംപനിയിലെ പ്രൊഡക്ഷന്‍ വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു.
*ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
റിയാദ്: (KasargodVartha) പ്രവാസി മലയാളി ദമാമില്‍ മരിച്ചു. പത്തനംതിട്ട ഉള്ളനാട് പുളനാട് സ്വദേശി മുളനില്‍കുന്നത്തില്‍ പി എം സാജന്‍ (57) ആണ് മരിച്ചത്. ജോലിക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോബാര്‍ ദോസരി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് അധികൃതര്‍ അറിയിച്ചു.
32 വര്‍ഷമായി ദമാം സെകന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ യു എസ് ജി മിഡില്‍ ഈസ്റ്റ് കംപനിയിലെ പ്രൊഡക്ഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കമ്പനി അധികൃതരുടേയും സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെയും നേതൃത്വത്തില്‍ പുരോഗമിക്കുന്നു.
പന്തളം മുടിയൂര്‍ക്കോണം വാലില്‍ വടക്കേതില്‍ സിജിയാണ് ഭാര്യ. മെഡികല്‍ വിദ്യാര്‍ഥിയായ സോന, എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയായ അനു എന്നിവര്‍ മക്കളാണ്. സംസ്‌കാരം പിന്നീട് നാട്ടില്‍ നടക്കും.