city-gold-ad-for-blogger

Airport | റിയാദ് വിമാനത്താവളത്തിലെ ഓപറേഷന്‍ കൗണ്ടറുകള്‍ മാറ്റി സ്ഥാപിക്കാനൊരുങ്ങി എയര്‍ ഇന്‍ഡ്യ

റിയാദ്: (www.kasargodvartha.com) റിയാദ് വിമാനത്താവളത്തിലെ ഓപറേഷന്‍ കൗണ്ടറുകള്‍ മാറ്റി സ്ഥാപിക്കാനൊരുങ്ങി എയര്‍ ഇന്‍ഡ്യ. വിമാനത്താവളത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ ഓപറേറ്റ് ചെയ്യുന്ന ടെര്‍മിനലുകളിലുണ്ടായ മാറ്റത്തിന് അനുസരിച്ചാണ് എയര്‍ ഇന്‍ഡ്യ, എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് എന്നിവയുടെ കൗണ്ടറുകള്‍ മാറ്റുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഓപറേഷന്‍ കൗണ്ടര്‍ മാറ്റി സ്ഥാപിക്കുന്നത് രണ്ടാം നമ്പര്‍ ടെര്‍മിനലിലേക്കാണ്.

ഡിസംബര്‍ം 12ന് ഉച്ചക്ക് 12 മുതല്‍ മാറ്റം നിലവില്‍ വരും. ഇതനുസരിച്ച് 12-ാം തീയതിയിലെ മുംബൈ-റിയാദ്-ഡെല്‍ഹി വിമാനം രണ്ടാം ടെര്‍മിനലില്‍നിന്നാണ് ഓപറേറ്റ് ചെയ്യപ്പെടുക. എന്നാല്‍ അന്ന് തന്നെ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ഹൈദരാബാദ്-റിയാദ്-മുംബൈ വിമാനം ഒന്നാം നമ്പര്‍ ടെര്‍മിനലില്‍ നിന്നാണ് യാത്രക്കാരെ സ്വീകരിച്ച് സര്‍വീസ് നടത്തുകയെന്നാണ് റിപോര്‍ട്.

Airport | റിയാദ് വിമാനത്താവളത്തിലെ ഓപറേഷന്‍ കൗണ്ടറുകള്‍ മാറ്റി സ്ഥാപിക്കാനൊരുങ്ങി എയര്‍ ഇന്‍ഡ്യ

Keywords: Riyadh, news, Gulf, World, Top-Headlines, Airport, Saudi Arabia: Change of Air India Counters at Riyadh Airport.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia