city-gold-ad-for-blogger

സ്വദേശിവത്കരണം; സൗദി അറേബ്യയില്‍ മൂന്നു മാസത്തിനിടെ ജോലി നഷ്ടമായത് 2,34,000 വിദേശികള്‍ക്ക്

ജിദ്ദ: (www.kasargodvartha.com 10.07.2018) സ്വദേശിവത്കരണം നടപ്പില്‍വരുത്തിയതിനെ തുടര്‍ന്ന് സൗദി അറേബ്യയില്‍ മൂന്നു മാസത്തിനിടെ ജോലി നഷ്ടമായത് 2,34,000 വിദേശികള്‍ക്ക്. ഈ വര്‍ഷം ആദ്യ മൂന്നു മാസത്തിനിടെയാണ് ഇത്രയും വിദേശികള്‍ക്ക് ജോലി നഷ്ടമായത്. ദിവസേന 266 വിദേശ വനിതകള്‍ക്ക് ജോലി നഷ്ടമാകുന്നതായാണ് കണക്കുകള്‍. 2017 അവസാനപാദ കണക്കനുസരിച്ച് 1.042 കോടി വിദേശ ജോലിക്കാരാണ് സൗദിയിലുണ്ടായിരുന്നത്. എന്നാല്‍ ഈ വര്‍ഷം ആദ്യ പാദനം അവസാനിച്ചപ്പോള്‍ ഇത് 1.018 ആയി കുറഞ്ഞു.

അതേസമയം സ്വദേശിവത്കരണം നടപ്പിലാക്കിയതോടെ ജോലി അന്വേഷിക്കുന്ന സ്വദേശികളുടെ എണ്ണം 1.33 ശതമാനമായി കുറഞ്ഞതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ദിവസേന 160 സ്വദേശികള്‍ക്ക് പുതുതായി ജോലി ലഭിക്കുന്നതായാണ് പുറത്തുവന്നിരിക്കുന്ന റിപോര്‍ട്ടുകള്‍. കഴിഞ്ഞ പതിനഞ്ചു മാസത്തെ മൊത്തം കണക്കെടുത്താല്‍ ഏഴു ലക്ഷത്തിലേറെ വിദേശികള്‍ക്ക് സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ടിരിക്കാനാണ് സാധ്യത.

Keywords:  Gulf, news, Top-Headlines, Saudi Arabia, Job, Saudi Arabia: 2,34,000 foreigners lost their jobs in three months
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia