city-gold-ad-for-blogger

സൗദിയില്‍ കോവിഡ് നിയമങ്ങള്‍ ലംഘിച്ച് വിവാഹ ചടങ്ങില്‍ പങ്കെടുത്ത 121 സ്ത്രീകള്‍ അറസ്റ്റില്‍

റിയാദ്: (www.kasargodvartha.com 21.05.2021) സൗദിയില്‍ കോവിഡ് നിയമങ്ങള്‍ ലംഘിച്ച് വിവാഹ ചടങ്ങില്‍ പങ്കെടുത്ത 121 സ്ത്രീകള്‍ അറസ്റ്റില്‍. സൗദി അതിര്‍ത്തി പ്രദേശമായ ജിസാനില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ജിസാന്‍ ഗവര്‍ണറേറ്റിലെ അല്‍ ദര്‍ബിലുള്ള ഒരു വിവാഹ ഹാളില്‍ നിന്നാണ് കോവിഡ് നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഇവര്‍ പിടിയിലായതെന്ന് മേഖലയിലെ പൊലീസ് വക്താവ് മേജര്‍ നയിഫ് അബ്ദുല്‍റഹ് മാന്‍ പറഞ്ഞു. 

വിവാഹം നടത്തിയവര്‍ക്കും പങ്കെടുത്തവര്‍ക്കുമെതിരെ നിയമനടപടികള്‍ സ്വീകരിച്ചു. ആഘോഷങ്ങളും സംസ്‌കാര ചടങ്ങുകളും ഉള്‍പ്പെടെയുള്ള സാമൂഹിക ഒത്തുചേരലുകളില്‍ അനുവദനീയമായ ആളുകളില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിച്ച് നടത്തുന്നവര്‍ക്ക് പിഴ 40,000 റിയാല്‍ ആണ്. 

സൗദിയില്‍ കോവിഡ് നിയമങ്ങള്‍ ലംഘിച്ച് വിവാഹ ചടങ്ങില്‍ പങ്കെടുത്ത 121 സ്ത്രീകള്‍ അറസ്റ്റില്‍

Keywords: Riyadh, News, Gulf, World, Top-Headlines, Arrest, Police, Women, Marriage, COVID-19, Fine, Saudi Arabia: 121 women arrested for flouting COVID-19 rules

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia