Saudi Airlines | ഗ്രീന്‍ ഫ്‌ലൈ ഡേ ഓഫര്‍: അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് 30% ഇളവ് പ്രഖ്യാപിച്ച് സഊദി എയര്‍ലൈന്‍സ്
ജിദ്ദ: (KasargodVartha) എല്ലാ അന്താരാഷ്ട്ര സര്‍വീസുകള്‍ക്കും 30 ശതമാനം വരെ കിഴിവോടെ 'ഗ്രീന്‍ ഫ്‌ലൈ ഡേ ഓഫര്‍' പ്രഖ്യാപിച്ച് സഊദി അറേബ്യയുടെ ദേശീയ വിമാന കംപനിയായ സഊദി എയര്‍ലൈന്‍സ്. പ്രമോഷനല്‍ ഓഫറുകളിലൂടെ അതിഥികളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സമര്‍പണത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നാണ് വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കുന്നത്.
ഇതുസംബന്ധമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും പ്രയോജനം നേടാനും ബുധനാഴ്ച വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി ഡിസംബര്‍ ഒന്നു മുതല്‍ അടുത്ത വര്‍ഷം മാര്‍ച് 10 വരെ യാത്ര ചെയ്യാവുന്നതാണ്. ബിസിനസ്, ഇകനോമി ക്ലാസ് വിഭാഗങ്ങള്‍ക്ക് ഈ ആനുകൂല്യം ബാധകമാണ്.
റൗന്‍ഡ് ട്രിപുകള്‍ക്കും വണ്‍വേ ഫ്‌ലൈറ്റുകള്‍ക്കും കിഴിവ് ബാധകമാണ്. സഊദി എയര്‍ലൈനിന്റെ വെബ്‌സൈറ്റ്, സ്മാര്‍ട്‌ഫോണ്‍ ആപ്ലികേഷനുകള്‍, സെയില്‍സ് ഓഫീസുകള്‍ എന്നിവ വഴി യാത്രക്കാര്‍ക്ക് ടികറ്റ് എളുപ്പത്തില്‍ ബുക് ചെയ്യാവുന്നതാണ്.
Keywords: News, Gulf, World, Top-Headlines, Gulf News, World News, Travel, Saudi Arabia, Saudi Airlines, Flight Services, International Flights, Saudi Airlines announces 30% discount on international flights.