city-gold-ad-for-blogger

'സാന്ത്വനം' ദമ്മാം കാസര്‍കോട് ചാപ്റ്റര്‍ രൂപവല്‍ക്കരിച്ചു

ദമ്മാം: (www.kasargodvartha.com 18/03/2016) ദമ്മാമിലെ കാസര്‍കോട് ജില്ലക്കാരുടെ കൂട്ടായ്മയായ 'സാന്ത്വനം'ദമ്മാം കാസര്‍കോട് ചാപ്റ്റര്‍ രൂപവല്‍ക്കരിച്ചു. ദമ്മാമിലെ വിവിധ മേഖലകളില്‍ അധിവസിക്കുന്ന കാസര്‍കോട്ടുകാരുടെ ഈ കൂട്ടായ്മ, ജില്ലയുടെ സാംസ്‌കാരിക, വൈജ്ഞാനിക, വിദ്യാഭ്യാസ - ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്തും.

സീക്കോ സഅദിയ്യ ഹാളില്‍ നടന്ന പ്രഖ്യാപന കണ്‍വെന്‍ഷന്‍ കുഞ്ചാര്‍ അബ്ബാസ് ഹാജിയുടെ അധ്യക്ഷതയില്‍ അബ്ദുര്‍ റസാഖ് സഖാഫി അട്ടഗോളി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് കാസര്‍കോട് ജില്ലാ മുന്‍ പ്രസിഡണ്ട് ലത്വീഫ് സഅദി ഉര്‍മി വിഷയാവതരണം നടത്തി. സിദ്ദീഖ് സഖാഫി ഉര്‍മി സ്വാഗതവും ലത്വീഫ് പള്ളത്തടുക്ക നന്ദിയും പറഞ്ഞു.

2016 - 17 വര്‍ഷത്തെ പുതിയ ഭാരവാഹികളായി സിദ്ദീഖ് സഖാഫി ഉര്‍മി (പ്രസിഡണ്ട്), അബ്ബാസ് ഹാജി കുഞ്ചാര്‍, അഹ് മദ് ഹാജി ആലമ്പാടി, അബ്ദുര്‍ റഹ് മാന്‍ മദനി പൊയ്യത്തബയല്‍, ഹബീബ് തളങ്കര, (വൈസ് പ്രസിഡണ്ട്), അബ്ദുല്‍ ലത്വീഫ് പള്ളത്തടുക്ക (ജനറല്‍ സെക്രട്ടറി), മുഹമ്മദ് പുണ്ടൂര്‍, അഹ് മദ് പൂച്ചക്കാട്, മുനീര്‍ ആലമ്പാടി, എം.ടി അബ്ദുല്ല ബാപാലിപൊനം (ജോയിന്റ് സെക്രട്ടറി), മൊയ്തീന്‍ ഹാജി കൊടിയമ്മ (ട്രഷറര്‍) എന്നിവരെയും, ഉപദേശക സമിതി അംഗങ്ങളായി സയ്യിദ് ഷുക്കൂര്‍ അല്‍ഐദറൂസി, സയ്യിദ് മുസ്തഫ മുശൈഖ് മഞ്ഞംപാറ, സയ്യിദ് ത്വാഹ തങ്ങള്‍ ചെറുവത്തൂര്‍, ഹസൈനാര്‍ ഹാജി പജ്ജെയട്ട എന്നിവരെയും തിരഞ്ഞെടുത്തു. കൂടാതെ 16 അംഗ എക്‌സിക്യുട്ടീവിനും രൂപം നല്‍കി.

'സാന്ത്വനം' ദമ്മാം കാസര്‍കോട് ചാപ്റ്റര്‍ രൂപവല്‍ക്കരിച്ചു

Keywords : Jamia-Sa-adiya-Arabiya, Dammam, Committee, Office- Bearers, Gulf, Santhwanam, Santhwanam Dammam Kasargod chapter office bearers.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia