മണല്‍ ലോബിയുടെ അക്രമത്തില്‍ ഗള്‍ഫുകാരായ സഹോദരങ്ങള്‍ക്ക് പരിക്ക്
Dec 24, 2012, 18:30 IST
![]() |
റഫീഖ് |
തിങ്കളാഴ്ച രാവിലെ മൊഗ്രാല്‍പുത്തൂര്‍ കടവില്‍ വെച്ചാണ് ഇവരെ ആക്രമിച്ചത്. ഇ-മണല്‍ പ്രകാരം ഇവര്‍ക്ക് മണല്‍ ലഭിക്കുന്നതിന് രണ്ട് മാസം മുമ്പ് 4465 എന്ന നമ്പറില്‍ പാസ് ലഭിച്ചിരുന്നു. വ്യാഴാഴ്ചയാണ് ഇവര്‍ക്ക് മണല്‍ ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇവരുടെ പാസില്‍ മറ്റൊരാള്‍ക്ക് മണല്‍ നല്‍കിയതിനെ ചോദ്യം ചെയ്തപ്പോഴാണ് ഇവരുടെ കയ്യിലുണ്ടായിരുന്ന പാസ് കീറിക്കളഞ്ഞ് ആക്രമിക്കുകയും മണലിനായി കൊണ്ടുവന്ന 8,000 രൂപ പിടിച്ചു പറിക്കുകയും ചെയ്തത്.
5,300 രൂപയ്ക്കാണ് ഇ-മണല്‍ പ്രകാരം ഇവര്‍ക്ക് മണല്‍ ലഭിക്കേണ്ടിരുന്നത്. എന്നാല്‍ 10,000 രൂപ നല്‍കിയാല്‍ ഏതു സമയത്തും മണല്‍ കൊണ്ടു പോകാമെന്ന് കടവു നടത്തിപ്പുകാര്‍ അറിയിക്കുകയായിരുന്നു. ഇതിന് ഇവര്‍ തയ്യാറായിരുന്നില്ല.
Keywords: Sand, Attack, Gulf, Brothers, Injured, Mogral Puthur, Driver, Kasaragod, Kerala, Kerala Vartah, Kerala News, Rafeeque, Naseer, Sulaiman, Sand mafia attacked brothers in Mogral Puthur