സമസ്തയുടെ പ്രവര്‍ത്തനം ലോകത്തിന് മാതൃക: സി.കെ.പി.അലി മുസ്ല്യാര്‍
Dec 8, 2011, 08:15 IST
ബഹ്‌റൈന്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ രൂപീകരണ കാലംതൊട്ട് നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് തന്നെ മാതൃകയാണെന്ന് സമസ്തകേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍ പ്രസിഡന്റ് സി.കെ.പി.അലി മുസ്ല്യാര്‍ പ്രസ്താപിച്ചു.
സമസ്തയുടെ സാത്വികന്മാരായ പണ്ഡിതന്മാരുടെ കാലോചിതമായ പ്രവര്‍ത്തനത്തിലൂടെ പ്രവാചകന്‍ മുഹമ്മദ്(സ്വ) വിഭാവനം ചെയ്ത പരിശുദ്ധ ഇസ്ലാം ഇന്നും അതേപടി ഒരു മാറ്റവുമില്ലാതെ പ്രശോഭിച്ച് നില്‍ക്കുന്നു. ആയതിനാല്‍ സംഘടനയുടെ വളര്‍ച്ചയ്ക്കും പുരോഗതിക്കും ഇനിയും എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍ മുഹറം ക്യാമ്പയിന്റെ ഭാഗമായി ജിദാലി ഏരിയാ കമ്മിറ്റി നടത്തിയ തഹ്‌രീക്ക് 2011 ഏകദിനക്യാമ്പില്‍ പ്രമേയവിശദീകരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ക്യാമ്പയിന്‍ ഇബ്രാഹിം മുസ്ല്യാര്‍ അഡൂര്‍ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം കൃഷ്ണാണ്ടി അദ്ധ്യക്ഷത വഹിച്ചു. ഹമീദ് തിരൂര്‍ ആശംസാപ്രസംഗം നടത്തി. ഹാശിം കോക്കല്ലൂര്‍ സ്വാഗതവും ഫൈസല്‍ തിരവെള്ളൂര്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന കലാമത്സരം അസീസ് വയനാട് ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങള്‍ നടന്നു.
സമാപന സമ്മേളനം മുഹമ്മദ് മുസ്ല്യാര്‍ എടവണ്ണപ്പാറയുടെ അദ്ധ്യക്ഷതയില്‍ അഷ്‌റഫ് കാട്ടില്‍ പീടിക ഉദ്ഘാടനം ചെയ്തു. സി.കെ.പി.അലി മുസ്ല്യാര്‍ 'സത്യസാക്ഷികളാവുക ' എന്ന പ്രമേയത്തില്‍ പ്രഭാഷണം നടത്തി. തസ്‌ലിം ദേളി സ്വാഗതം പറഞ്ഞു. മത്സരവിജയികള്‍ക്ക് അബ്ദുറഹ്മാന്‍ ഹാജി സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഒ.പി.റഷീദ് നന്ദി പറഞ്ഞു.
ക്യാമ്പിന് ഫൈസല്‍ കണ്ണൂര്‍, അഷ്‌റഫ് തളിപ്പറമ്പ്, മഹ്മൂദ് കാപ്പാട്, പി.വി.സി.അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords: Samastha,Bahrain, Gulf