സമസ്ത പ്രസിഡന്റ് വ്യാഴാഴ്ച ബഹ്‌റൈനിലെത്തുന്നു
Feb 14, 2013, 11:19 IST
മനാമ: സമസ്ത അധ്യക്ഷനും പ്രമുഖ സൂഫിവര്യനുമായ ശൈഖുനാ ആനക്കര കോയക്കുട്ടി മുസ്ലിയാര്‍ വ്യാഴാഴ്ച ബഹ്‌റൈനിലെത്തും. പ്രമുഖ വാഗ്മിയും എസ്.വൈ.എസ് കേരള സ്റ്റേറ്റ് സെക്രട്ടറിയുമായ അബ്ദുസമദ് പൂക്കോട്ടൂരും അദ്ദേഹത്തോടൊപ്പം ബഹ്‌റൈനിലെത്തും.
രാത്രി 7.30 ന് ബഹ്‌റൈനില്‍ എത്തുന്ന നേതാക്കള്‍ക്ക് വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. ചടങ്ങില്‍ അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.
വെള്ളിയാഴ്ച മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ നടക്കുന്ന സമസ്ത സ്വീകരണ പരിപാടിയുടെ പ്രചരണാര്‍ത്ഥം മനാമ, ഹമദ് ടൗണ്‍, ഗുദൈബിയ, ദാറുഖുലൈബ്, സല്‍മാനിയ, അദ്‌ലിയ, റഫ, മുഹര്‍റഖ്, ഹിദ്ദ്, ജിദാലി, ജിദ്ഹഫ്‌സ് ഏരിയകളില്‍ സമസ്ത നേതാക്കളും പണ്ഡിതരും പ്രചരണയോഗങ്ങള്‍ നടത്തി. ഏരിയാ നേതാക്കളും പോഷക സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
Keywords: Smastha, President, Visit, Bahrain, Reception, Koyakutty Musliyar, Manama, Gulf, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News