സമസ്ത ഈദ് മുലാഖാത്തുകള്‍ വെള്ളിയാഴ്ച; ഉള്ഹിയ്യത്ത് ശനിയാഴ്ച
Oct 24, 2012, 10:00 IST
മനാമ: ബലിപെരുന്നാള്‍ ദിനത്തില്‍ സമസ്ത കേരള സുന്നി ജമാഅത്ത് ഏരിയാ കേന്ദ്രങ്ങളായ സമസ്താലയങ്ങളില്‍ സംഘടിപ്പിക്കുന്ന ഈദ് മുലാഖാത്ത് സംഗമങ്ങള്‍ വെള്ളിയാഴ്ച ഈദ് നിസ്‌കാരാനന്തരം നടക്കും. ബലിപെരുന്നാള്‍ സന്ദേശം, പ്രഭാഷണം, എന്നിവ അടങ്ങുന്ന വിവിധ ഏരിയകളിലെ ചടങ്ങുകള്‍ക്ക് യുവ പണ്ഡിതരും വാഗ്മികളും കേന്ദ്ര ഏരിയാ നേതാക്കളും നേതൃത്വം നല്‍കും. തുടര്‍ന്ന് ഞായറാഴ്ച രാത്രി എട്ട് മണിക്ക് മനാമ കേന്ദ്ര മദ്രസ്സയില്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നടക്കും.
സമസ്ത കേരള സുന്നി ജമാഅത്തിനു കീഴില്‍ മുന്‍ വര്‍ഷങ്ങളില്‍ നടന്നു വന്ന ഉള്ഹിയ്യത്ത് കര്‍മം ഈ വര്‍ഷവും വിപുലമായി സംഘടിപ്പിക്കാന്‍ തീരൂമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച രണ്ടു കേന്ദ്രങ്ങളിലായി ഉള്ഹിയ്യത്ത് കര്‍മം നടക്കും.
മനാമ, ഹൂറ, മുഹറഖ്, ഗുദൈബിയ ഏരിയകളില്‍ നിന്നുള്ളവര്‍ക്ക് മനാമ സനാ ബില്‍ഡിംഗിനു സമീപവും ഹമദ് ടൗണ്‍, ജിദാലി, റഫ ഏരിയകളില്‍ നിന്നുള്ളവര്‍ക്ക് ആലിയിലുമായാണ് ഉള്ഹിയത്ത് കര്‍മം സജ്ജീകരിച്ചിരിക്കുന്നത്. ബന്ധപ്പെട്ട ഏരിയാ പ്രവര്‍ത്തകരും ഉള്ഹിയത്തില്‍ പങ്കെടുക്കുന്നവരും ഏരിയാ കേന്ദ്രങ്ങളുമായി ബന്ധപ്പെടണമെന്ന് നേതാക്കള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 39128941.
എസ്.കെ.എസ്.എസ്.എഫ്. ഈദ് സ്റ്റഡി ടൂര്‍
മനാമ: ബഹ്‌റൈനിലെ വിവിധ ചരിത്രസ്ഥലങ്ങളും സിയാറത്ത് കേന്ദ്രങ്ങളും സന്ദര്‍ശിക്കുന്ന ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ്. ഈദ് സ്റ്റഡി ടൂര്‍ വെള്ളിയാഴ്ച രാവിലെ മനാമ സമസ്താലയത്തില്‍ നിന്നും പുറപ്പെടും.
നേരത്തെ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ആളുകളും രാവിലെ എട്ട് മണിക്കു മുമ്പായി മനാമ സമസ്താലയത്തില്‍ എത്തി രജിസ്‌ട്രേഷന്‍ ഉറപ്പു വരുത്തണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് 39164249.
Keywords: Baliperunnal, Samastha, SKSSF, Manama, Gulf, Malayalam news