സമസ്ത സമ്മേളനം തല്‍സമയം ഓണ്‍ലൈനില്‍ ലഭ്യമാക്കും
Feb 22, 2012, 17:04 IST
മനാമ: ഫെബ്രുവരി 23 വ്യാഴാഴ്ച മുതല്‍ മലപ്പുറം കൂരിയാടിലെ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 85-ാം വാര്‍ഷിക സമ്മേളനത്തിന്റെ തത്സമയ സംപ്രേഷണം ഓണ്‍ലൈനില്‍ ലഭ്യമാക്കുമെന്ന്് ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് ഐ.ടി വിംഗ് അറിയിച്ചു.
എസ്.കെ.എസ്.എസ്.എഫ് വെബ്്‌സൈറ്റ് വഴിയും ബൈലക്‌സ് മെസ്സഞ്ചറില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക് റൂമിലൂടേയും ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും സമ്മേളനം വീക്ഷിക്കാനും ശ്രവിക്കാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇന്റര്‍നെറ്റ് റേഡിയോ വഴിയും മൊബൈലിലൂടെയും സമ്മേളനം ശ്രവിക്കാം.

Keywords: Kasaragod, Gulf, Manama, SKSSF, Samastha.