സമസ്ത: ആദര്‍ശ വിശുദ്ധിയുടെ 90 വര്‍ഷം, പ്രചരണ സംഗമം 4ന്
Feb 1, 2016, 09:00 IST
ദുബൈ: (www.kasargodvartha.com 01/02/2016) സമസ്ത, ആദര്‍ശ വിശുദ്ധിയുടെ 90 വര്‍ഷം എന്ന പ്രമേയത്തില്‍ ആലപ്പുഴയില്‍ ഫെബ്രുവരി 11,12,13,14 തീയതികളിലായി നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 90-ാം വാര്‍ഷിക സമ്മേളനത്തിനു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ദുബൈ കാസര്‍കോട് ജില്ലാ എസ് കെ എസ് എസ് എഫ് സംഘടിപ്പിക്കുന്ന സമ്മേളന പ്രചരണ സംഗമവും മുന്‍കാല പണ്ഡിത മഹത്തുക്കളുടെ അനുസ്മരണവും പ്രാര്‍ഥനാ സദസും ഫെബ്രുവരി നാലിന് രാത്രി ഒമ്പത് മണിക്ക് ദേര സുന്നി സെന്റര്‍ ആസ്ഥാനത്ത് നടക്കും.