city-gold-ad-for-blogger

സമദര്‍ശന വാര്‍ഷികം ആഘോഷിച്ചു

സമദര്‍ശന വാര്‍ഷികം ആഘോഷിച്ചു
സമദര്‍ശന വിമന്‍സ് ഫോറം വാര്‍ഷികാഘോഷം ചലച്ചിത്ര താരം കെ.പി.എ.സി ലളിത ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. വൈ.എ. റഹീം, പ്രസിഡണ്ട് ലൂസി ജോസ് പോള്‍, സൂസണ്‍ ആന്റണി, ബീവിജാന്‍, റാസി എന്നിവര്‍ സമീപം.
ഷാര്‍ജ: സമദര്‍ശന വിമന്‍സ് ഫോറത്തിന്റെ വാര്‍ഷികാഘോഷം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്നു. പ്രശസ്ത ചലച്ചിത്രതാരം കെ.പി.എ.സി.ലളിത ഉദ്ഘാടനം ചെയ്തു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.വൈ.എ.റഹീം അദ്ധ്യക്ഷത വഹിച്ചു.ചന്ദ്രപ്രകാശ് ഇടമന, കെ.ബാലകൃഷ്ണന്‍, കെ.എം.അബ്ദുല്‍ മനാഫ്, സനല്‍, ബീവിജാന്‍, റാസി എന്നിവര്‍ പ്രസംഗിച്ചു.

പ്രസിഡന്റ് ലൂസി ജോസ് പോള്‍ സ്വാഗതവും, ട്രഷറര്‍ സൂസണ്‍ ആന്റണി നന്ദിയും പറഞ്ഞു. കെ.പി.എ.സി.ലളിതക്കുള്ള ഉപഹാരം അഡ്വ.വൈ.എ.റഹീം സമ്മാനിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
Keywords:  Samadarsana, Women forum, Annual day celebration, K.P.A.C Lalitha, Sharjah

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia