പ്രവാചക ജീവിതം മാതൃകാപരം: സാജിഹു ഷമീര്‍ അസ്ഹരി
Mar 11, 2016, 08:30 IST
ദോഹ: (www.kasargodvartha.com 11/03/2016) നവ മാധ്യമങ്ങളിലും മറ്റും വഴി പ്രവാചകനെ കുറിച്ച് തെറ്റായ പ്രചരണം നടക്കുന്ന ഈ കാലഘട്ടത്തില്‍ മാനവികതയുടെയും സൗഹൃദത്തിന്റെയും വഴി സമൂഹത്തിനു പഠിപ്പിച്ച മുഹമ്മദ് നബിയുടെ ജീവ ചരിത്രം പഠന വിധേയമാക്കണമെന്ന് സാജിഹു ഷമീര്‍ അസ്ഹരി പറഞ്ഞു. ഖത്തര്‍ തൃക്കരിപ്പൂര്‍ മുനവ്വിര്‍ ഇസ്ലാം കമ്മിറ്റി സംഘടിപ്പിച്ച മുനവ്വിര്‍ മീറ്റ് 2016 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുനവ്വിര്‍ ഇസ്ലാം ഖത്തര്‍ കമ്മിറ്റി പ്രസിഡണ്ട് എന്‍ എ ബഷീര്‍ അധ്യക്ഷത വഹിച്ചു. ഖത്തര്‍ കെ എം സി സി ജില്ലാ പ്രസിഡണ്ട് ലുഖ്മാനുല്‍ ഹക്കീം ഉദ്ഘാടനം ചെയ്തു. കെ പി അബ്ദുര്‍ റഹ് മാന്‍ സ്വാഗതം പറഞ്ഞു. എം ടി പി മുഹമ്മദ് കുഞ്ഞി, എന്‍ വി ബഷീര്‍, ആബിദ് അലി തുരുത്തി, നാസര്‍ കൈതക്കാട്, റഷീദ് മൗലവി, നൂറുദ്ദീന്‍ പടന്ന, ടി.പി. അബ്ദുല്ല ഹാജി, എം അബ്ദുര്‍ റഹ് മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Doha, Gulf, Committee, Sajihu Shameer Ashari's statement.