city-gold-ad-for-blogger

സേട്ടു സാഹിബിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്ക് പ്രസക്തി വര്‍ധിച്ചു

ദുബൈ: നിരപരാധികളുടെമേല്‍ യു.പി.എ. എന്ന കരിനിയമം ചുമത്തുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്യാന്‍ രാജ്യത്തെ ഒരൊറ്റ എം.പി. പോലും തയ്യാറാവാത്ത വര്‍ത്തമാനകാലത്ത് പരേതനായ ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ അഭാവം ജനം ശരിക്കും തിരിച്ചറിഞ്ഞിരിക്കുകയാണ്. നീതി നിഷേധിക്കപ്പെട്ടുകൊണ്ട് ജയിലറകളില്‍ ക്രൂര പീഡനത്തിനിരയാവുന്ന നിരപരാധികള്‍ക്ക് വേണ്ടിയും ഭരണകൂട അഴിമതിക്കെതിരായും ശബ്ദിക്കുവാന്‍ വേണ്ടി മുസ്ലിം സമുദായം പാര്‍ലിമെന്റിലേക്ക് അയക്കപ്പെട്ടവര്‍ പോലും ഭരണകൂടങ്ങള്‍ക്ക് സ്തുതി പാടുന്ന ദയനീയ കാഴ്ചയാണ് വര്‍ത്തമാന ഇന്ത്യാ രാജ്യത്തെ ജനം ദര്‍ശിശിക്കുന്നത്.

ഈ അവസ്ഥയില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ ധീരമായ രാഷ്ട്രീയ നിലപാടുകള്‍ക്ക് പ്രസക്തി വര്‍ധിച്ചിരിക്കുകയാണെന്ന് ദുബൈ ഐ.എം.സി.സി സംഘടിപ്പിച്ച സേട്ടു സാഹിബിന്റെ എട്ടാം ചരമ വാര്‍ഷിക യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
സേട്ടു സാഹിബിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്ക് പ്രസക്തി വര്‍ധിച്ചു
ദുബൈ ഐ.എം.സി.സി സംഘടിപ്പിച്ച സേട്ടു സാഹിബ് എട്ടാം ചരമ വാര്‍ഷിക അനുസ്മരണ യോഗത്തില്‍ ടി.സി.എ റഹ്മാന്‍ മുഖ്യ പ്രഭാഷണം നടത്തുന്നു.
ഫ്‌ലോറാ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ താഹിര്‍ കൊമ്മോത് അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ ടി. മുഹമ്മദ് അസ്‌ലം ഉദ്ഘാടനം ചെയ്തു. ടി.സി.എ. റഹ്മാന്‍ മുഖ്യ പ്രഭാഷണം നടത്തി.

യു.എ.ഇ, ഐ.എം.സി.സി. പ്രസിഡന്റ് ടി.എസ്. അബ്ദുല്‍ ഗഫൂര്‍ ഹാജി, നൗഷാദ് തിരുനാവായ (ഇ.ഐ.എഫ്.എഫ്), എസ്.എം. ബഷീര്‍ അഹ്മദ് മൗലവി (പി.ഡി.പി. ), സി.എച്ച്. അബൂബക്കര്‍ ഹാജിപാനൂര്‍ എന്‍.ആര്‍.ഐ. ഫോറം, രാജന്‍ കൊളാവിപാലം ജനത കള്‍ചറല്‍ ഫോറം, ഖാന്‍ പാറയില്‍, ഷമീം ബേക്കല്‍ (ഐ.എം.സി.സി. അബൂദാബി), ഷൗക്കത്ത് പൂച്ചക്കാട്(ഐ.എം.സി.സി. ഷാര്‍ജ), മുസ്തു എരിയാല്‍, റഹ്മത്തുല്ല അത്തോളി എന്നിവര്‍ സംസാരിച്ചു. നസീര്‍ പാനൂര്‍ സ്വാഗതവും, കമാല്‍ റഫീക്ക് നന്ദിയും പറഞ്ഞു.

Keywords: Sulaiman settu, Death anniversary, Dubai, IMCC, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia