ദമ്മാമില്‍ ശമ്പളമില്ലാതെ കഷ്ടപ്പെട്ടും, ജയില്‍വാസം അനുഭവിച്ചും ദുരിതത്തിലായ മലയാളി ഡ്രൈവര്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി
Sep 13, 2017, 22:19 IST
ദമ്മാം: (www.kasaragodvartha.com 13/09/2017) വടകര വല്യാപ്പള്ളി സ്വദേശിയായ സൈഫുദ്ദീന്‍ ഏറെ പ്രതീക്ഷകളോടെയാണ് അറബ് നാട്ടിലെത്തിയത്. 10 മാസങ്ങള്‍ക്ക് മുന്‍പാണ് ദമ്മാമിലെ ഒരു സൗദി ഭവനത്തില്‍ സൈഫുദ്ദീന്‍ ഹൗസ് ഡ്രൈവറായി ജോലിക്ക് എത്തിയത്. ഡ്രൈവര്‍ പണി കൂടാതെ ആ വീട്ടിലെ പുറം പണികളും അവര്‍ അയാളെക്കൊണ്ട് ചെയ്യിപ്പിച്ചു.
എന്നാല്‍ വന്നിട്ട് നാലുമാസം കഴിഞ്ഞിട്ടും ഒരു റിയാല്‍ പോലും ശമ്പളമായി നല്‍കിയില്ല. മാതാപിതാക്കളും, ഭാര്യയും രണ്ടു കുട്ടികളും അടങ്ങിയ നാട്ടിലുള്ള കുടുംബത്തിന് ചിലവിനുള്ള കാശ് പോലും അയക്കാന്‍ കഴിയാതെ സൈഫുദ്ദീന്‍ ദുരിതത്തിലായി. അഞ്ചാം മാസം, ശമ്പളം തന്നില്ലെങ്കില്‍ ഇനി ജോലി ചെയ്യില്ല എന്ന് സൈഫുദ്ദീന്‍ സ്‌പോണ്‍സറോട് തറപ്പിച്ചു പറഞ്ഞു. ഇതിന്റെ പേരില്‍ സ്‌പോണ്‍സറും അയാളുടെ മകനുമായി തര്‍ക്കം ഉണ്ടാകുകയും, അത് വലിയൊരു വഴക്കായി മാറുകയും ചെയ്തു. ഇതേത്തുടര്‍ന്ന് സ്‌പോണ്‍സര്‍ സൈഫുദ്ദീന് എതിരെ പരാതി നല്‍കിയത് അനുസരിച്ച് പോലീസ് അയാളെ അറസ്റ്റ് ചെയ്തു.
അവിടെ വെച്ചു സൈഫുദ്ദീന്‍ നവയുഗം കുടുംബവേദി കണ്‍വീനര്‍ ദാസന്‍ രാഘവന്‍ വഴി നവയുഗം ജീവകാരുണ്യപ്രവര്‍ത്തകനായ ഷിബു കുമാറിനെ ബന്ധപ്പെട്ട് സഹായം അഭ്യര്‍ഥിച്ചു. ഷിബുകുമാര്‍ പോലീസുമായി ബന്ധപ്പെട്ട് സൈഫുദ്ദീനെ ജാമ്യത്തില്‍ ഇറക്കുകയും, ലേബര്‍ കോടതിയില്‍ സ്‌പോണ്‍സര്‍ക്കെതിരെ കേസ് കൊടുക്കുകയും ചെയ്തു. കോടതി രണ്ടു പ്രാവശ്യം നോട്ടീസ് അയച്ചിട്ടും സ്‌പോണ്‍സര്‍ ഹാജരായില്ല. തുടര്‍ന്ന് ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് വഴി കോടതി നോട്ടീസ് അയച്ചപ്പോള്‍ സ്‌പോണ്‍സര്‍ ഹാജരായി. വാദങ്ങള്‍ക്ക് ഒടുവില്‍ സൈഫുദ്ദീന് ഫൈനല്‍ എക്‌സിറ്റ് നല്‍കാന്‍ കോടതി ഉത്തരവിട്ടു. നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകര്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് ഒടുവില്‍ ഒരു മാസത്തെ ശമ്പളവും സ്‌പോണ്‍സര്‍ നല്‍കി.
നവയുഗം തുഗ്ബ സനയ്യ യൂണിറ്റ് സൈഫുദ്ദീന് വിമാനടിക്കറ്റ് നല്‍കി. തുഗ്ബയിലെ നവയുഗം പ്രവര്‍ത്തകരും സുഹൃത്തുക്കളും പിരിവെടുത്ത് ഒരു സഹായധനവും സൈഫുദ്ദീന് കൈമാറി. നിയമനടപടികള്‍ പൂര്‍ത്തിയായപ്പോള്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞ് സൈഫുദ്ദീന്‍ നാട്ടിലേയ്ക്ക് മടങ്ങി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Dammam, Gulf, Cheating, News, Top-Headlines, Kozhikode, Vadakara, Saifudheen.