city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആശ്വാസത്തിന്റെ സ്നേഹച്ചിറക് വിരിച്ച് സഅദിയ്യ: ചാര്‍ട്ടേഡ് വിമാനം ശനിയാഴ്ച വൈകിട്ട് കണ്ണൂരിലിറങ്ങും

ദുബൈ: (www.kasargodvartha.com 27.06.2020) കോവിഡ് പ്രതിസന്ധി മൂലം ദുരിതമനുഭവിക്കുന്ന യു എ ഇയിലെ പ്രവാസികള്‍ക്ക് ആശ്വാസത്തിന്റെ ചിറക് വിരിച്ച് ദേളി ജാമിഅ സഅദിയ്യ അറബിയ്യയും പ്രത്യേക വിമാനം കേരളത്തിലേക്കും കര്‍ണാടകയിലേക്കും ചാര്‍ട്ട് ചെയ്തു. അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷനുമായി സഹകരിച്ച് സഅദിയ്യ അഞ്ചിലധികം വിമാനങ്ങളാണ് പ്രഥമ ഘട്ടത്തില്‍ ചാര്‍ട്ടര്‍ ചെയ്തിരിക്കുന്നത്. 27ന് ശനിയാഴ്ച വൈകിട്ട് കണ്ണൂരിലെത്തുന്ന വിമാനത്തില്‍ 187 യാത്രക്കാരാണ് നാടണയുന്നത്.

മംഗലാപുരത്തേക്കുള്ള പ്രഥമ വിമാനം ജൂലൈ നാലിനാണ്. ദക്ഷിണ കടയിലുള്ള പ്രവാസികള്‍ക്ക് കേരളത്തിലിറങ്ങുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് മനസിലാക്കിയാണ് സഅദിയ്യ കര്‍ണാടകയിലേക്കും പ്രത്യേക വിമാനം ഏര്‍പ്പെടുത്തുന്നത്. മംഗലാപുരത്തും ബാംഗ്ലൂരിലുമായി കൂടുതല്‍ വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വിദ്യാഭ്യാസ-സാന്ത്വന കാരുണ്യ പ്രവര്‍ത്തന മഖലയില്‍ വിവിധങ്ങളായ സേവനങ്ങളര്‍പ്പിക്കുന്ന സമുന്നതമായ വൈജ്ഞാനിക കേന്ദ്രമായ സഅദിയ്യ നാട്ടിലെത്താന്‍ പ്രയാസപ്പെടുന്ന പ്രവാസികള്‍ക്ക് പ്രതീക്ഷയുടെ സ്നേഹച്ചിറകുകള്‍ വിരിക്കുകയാണ്.

ജോലി നഷ്ടപ്പെട്ടവര്‍, സന്ദര്‍ശക വിസയിലെത്തിയവര്‍, പ്രായാധിക്യമുള്ളവര്‍, ഗര്‍ഭിണികള്‍, രോഗികള്‍ തുടങ്ങിയവരെയാണ് യാത്രക്കായി തെരെഞ്ഞെടുത്തത്. വളരെ പ്രയാസമനുഭവിക്കുന്ന ഏതാനും പേരെ സൗജന്യമായാണ് സഅദിയ്യ നാട്ടിലെത്തിക്കുന്നത്. യാത്രക്കാവശ്യമായ പ്രൊട്ടക്ഷന്‍ കിറ്റുകള്‍,  ഭക്ഷണം, വെള്ളം തുടങ്ങിയവ തികച്ചും സൗജന്യമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദുബൈ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ത്വാഹാ ബാഫഖി, ജനറല്‍ സെക്രട്ടറി അമീര്‍ ഹസന്‍, മേല്‍പ്പറമ്പ് അഹമ്മദ് മുസ്ലിയാര്‍, മുനീര്‍ ബാഖവി തുരുത്തി, ശഫീഖ് പുറത്തീല്‍, നാസര്‍ മാങ്ങാട്, സലാം ബംബ്രാണ, അന്‍വര്‍ നെല്ലിക്കുന്ന്, അബൂബക്കര്‍ സഅദി ആലക്കാട് എന്നിവരടങ്ങിയ ഉപസമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

ആശ്വാസത്തിന്റെ സ്നേഹച്ചിറക് വിരിച്ച് സഅദിയ്യ: ചാര്‍ട്ടേഡ് വിമാനം ശനിയാഴ്ച വൈകിട്ട് കണ്ണൂരിലിറങ്ങും


Keywords: Dubai, Gulf, news, Top-Headlines, Jamia-Sa-adiya-Arabiya, Saadiya's First Chartered flight ready for depart

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia