മെഡിക്കല്‍ ക്യാമ്പ്; രജിഷ്‌ട്രേഷന്‍ ഇന്നവസാനിക്കും
Dec 27, 2011, 11:30 IST
ദുബൈ: ആതുര സേവന രംഗത്ത് പ്രവാസി സമൂഹത്തിനിടയില്‍ വിത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങളുമായി മുന്നേറി കൊണ്ടിരിക്കുന്ന ജാമിഅ: സഅദിയ്യ: അറബിയ്യ: ഇന്ത്യന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ബര്‍ദുബൈ ബദര്‍ അല്‍സമ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ ഡിസംബര്‍ 30ന് ഖിസൈസ് സെന്ററില്‍ വെച്ച് നടക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പിലേക്കുള്ള രജിഷ്‌ട്രേഷന്‍ പുരോഗമിക്കുന്നതായി സെക്രട്ടറി കരീം തളങ്കര പത്ര കുറിപ്പില്‍ അറിയിച്ചു. രജിഷ്‌ട്രേഷന്‍ ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് അവസാനിക്കും. അപേക്ഷ ലഭിച്ചവരുടെ രജിസ്‌ട്രേഷന്‍ നമ്പരുകള്‍ അവരവരുടെ മൊബൈല്‍ നമ്പരുകളിലേക്ക് ഡിസംബര്‍ 28,29 തീയ്യതികളിലായി സന്ദേശമയക്കും. രജിസ്‌ട്രേഷന്‍ നമ്പരുകള്‍ ലഭിച്ചവര്‍ക്ക് മാത്രമേ ക്യാമ്പില്‍ പ്രവേശനമുായിരിക്കുകയുള്ളൂവെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04-2616989, 055-8559940, 055-4464401, 055-8051786 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് അറിയിച്ചു.
Keywords: Jamia-Sa-adiya-Arabiya, Dubai, Medical-camp, Gulf