ഖിസൈസ് സഅദിയ്യഃ സെന്ററില്‍ മെഡിക്കല്‍ ക്യാമ്പ് 30ന്
Dec 19, 2011, 20:00 IST
ദുബൈ: ആതുര സേവന രംഗത്ത് പ്രവാസി സമൂഹത്തിനിടയില്‍ വിത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങളുമായി മുന്നേറി കൊണ്ടിരിക്കുന്ന ജാമിഅ: സഅദിയ്യ: അറബിയ്യ: ഇന്ത്യന്‍ സെന്ററില്‍ വിപുലമായ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു.
“കാരുണ്യ കൈനീട്ടം” എന്ന ശീര്‍ഷകത്തില്‍ ഡിസംബര്‍ 30 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ദുബൈ ഖിസൈിലുള്ള സെന്ററിലാണ് ക്യാമ്പ് സം ഘടിപ്പിക്കുന്നത്. ബര്‍ദുബൈ ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ നടക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പിന് പ്രഗത്ഭരും വിദഗ്ദരുമായ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കും.
ജനറല്‍,ഹൃദ്രോഗം, ഡെന്റല്‍ തുടങ്ങി വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കുകയും രോഗ നിര്‍ണ്ണയം നടത്തുകയും ചെയ്യും. ഡയബററിക്, രക്ത സമ്മര്‍ദ്ദം തുടങ്ങിയവ സൗജന്യമായി പരിശോധിച്ച് നിര്‍ണ്ണയം നടത്തും. അതോടൊപ്പം ബദര്‍ അല്‍സമ മെഡിക്കല്‍ സെന്ററിന്റെ് വിവിധ ആനുകൂല്യങ്ങളടങ്ങിയ പ്രിവിലേജ് കാര്‍ഡും നല്‍കും. .
രജിസ്ട്രേഷന് ആരംഭിച്ചതായി സെന്റര്‍ ജനറല്‍ സെക്രട്ടറി കരീം തളങ്കര അറിയിച്ചു. രജിസ്ട്രേഷന് ഈ മാസം 27 വരെ തുടരും. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 04-2616989, 055-8559940, 055-4464401, 055-8051786 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.

Keywords: Jamia-Sa-adiya-Arabiya, Dubai, Gulf, Deli, Medical-camp,