city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തൊഴില്‍ രേഖകള്‍ ശരിയാക്കുന്നതിനുള്ള ഇളവ്: ആര്‍.എസ്.സി. സ്വാഗതം ചെയ്തു

റിയാദ്: നിയമ തടസങ്ങളില്‍ പെട്ട് ബുദ്ധിമുട്ടുന്ന തൊഴിലാളികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സൗദി ഭരണാധികാരികളെ രിസാല സ്റ്റഡി സര്‍ക്കിള്‍ സൗദി നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് യോഗം പ്രകീര്‍ത്തിച്ചു. രേഖകള്‍ ശരിയാക്കി നിയമവിധേയമാവുന്നതിന് അബ്ദുല്ല രാജാവ് പ്രഖ്യാപിച്ച മൂന്ന് മാസ കാലാവധി ഉപയോഗപ്പെടുത്തുവാന്‍ പ്രവാസികള്‍ക്ക് ഇത് കൂടുതല്‍ സഹായകരമായിരിക്കും.

രാജ്യത്തിന്റെ സുരക്ഷിതത്തിലും തൊഴില്‍ സ്ഥിരതയ്ക്കും അനുഗണമായി സൗദി തൊഴില്‍ മന്ത്രാലയം എടുത്ത തീരുമാനങ്ങള്‍ ചില മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചെങ്കിലും രാജ്യത്ത് അന്നം തേടുന്ന വിദേശ തൊഴിലാളികളോട് സൗദി ഭരണകൂടം കാണിക്കുന്ന അനുകമ്പയും ദയയും അഭിനന്ദനാര്‍ഹമാണ്.

പുതിയ പ്രഖ്യാപനം വന്നതോടെ, തൊഴില്‍ കാര്യാലയങ്ങളില്‍ വന്നേക്കാവുന്ന തിരക്ക് ലഘൂകരിക്കുന്നതിന് വൈകുന്നേരങ്ങളിലും വ്യാഴാഴ്ചകളിലും ഓഫീസുകള്‍ തുറക്കുവാന്‍ തൊഴില്‍ മന്ത്രാലയം ഉത്തരവിട്ടുണ്ട്. ഭൂരിപക്ഷം സേവനങ്ങളും ഓണ്‍ ലൈന്‍ വഴി ചെയ്യുന്നതിനുള്ള സൗകര്യങ്ങളും ഏര്‍പെടുത്തിയിട്ടുണ്ട്.

നിതാഖാത്ത്, ഹുറൂബ് സംബന്ധമായി പ്രഖ്യാപിക്കപ്പെട്ട ആനുകൂല്യങ്ങള്‍ പ്രവാസികള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തേതാണെന്ന് ആര്‍.എസ്.സി. സൗദി നാഷണല്‍ കമ്മിറ്റി അഭ്യര്‍ഥിച്ചു.ഇത് സംബന്ധമായി
തൊഴില്‍ രേഖകള്‍ ശരിയാക്കുന്നതിനുള്ള ഇളവ്: ആര്‍.എസ്.സി. സ്വാഗതം ചെയ്തു
അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ ഇടപെടലുകള്‍ പ്രശംസനീയമാണ്.

ഔദ്യോഗിക ക്ഷണം സ്വീകരിച്ച് സൗദി സന്ദര്‍ശിച്ച കാന്തപുരം മക്ക ഗവര്‍ണര്‍ ശൈഖ് ഖാലിദ് ബിന്‍ ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍, സൗദി തൊഴില്‍ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ. അഹ്മദ് ഹുമൈദാന്‍ എന്നിവരുമായി പ്രശ്‌നം ചര്‍ച ചെയ്യുകയും നിവേദനം സമര്‍പിക്കുകയും ചെയ്തിരുന്നു.

ഈ വിഷയത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സൗദി ഭരണകൂടത്തിന്റെ നടപടി അഭിനന്ദനാര്‍ഹമാണെന്ന് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. യോഗത്തില്‍ ആര്‍.എസ്.സി. സൗദി നാഷണല്‍ കമ്മിറ്റി നേതാക്കളായ അബ്ദുല്‍ബാരി നദ്‌വി, അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ പെരിമ്പലം, അബ്ദുല്‍ റഹീം കോട്ടക്കല്‍, സിറാജ് വേങ്ങര തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Riyadh, Gulf, RSC, Appreciate, King Abdulla, Saudi Arabia, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia