city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'ആഗ്രഹങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കപ്പെടുന്ന കാ­ഴ്­ചകള്‍'

'ആഗ്രഹങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കപ്പെടുന്ന കാ­ഴ്­ചകള്‍'

കുവൈത്ത്: ആവശ്യങ്ങളെക്കാള്‍ കൂടുതല്‍ ആഗ്രഹങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കപ്പെടുന്ന കാഴ്ചകളാണ് എവിടെയും കണ്ട് കൊണ്ടിരിക്കുന്നത്. ഓരോപ്രവാസിയും സ്വയം വിചാരണ ചെയ്യണം.

തന്റെ വരുമാനവും ജോലിയും ഗള്‍ഫിലെ കഷ്ടപ്പാടുകളും അടുത്ത ബന്ധുക്കളെയെങ്കിലും ബോധ്യപ്പെടുത്താന്‍ ഓരോ പ്രവാസിക്കും കഴിയുമ്പോള്‍ മാത്രമേ നാട്ടില്‍ നിന്ന് വന്നു കൊണ്ടിരിക്കുന്നപ്രലോഭനങ്ങളെ അതി ജയിക്കാന്‍ പ്രവാസിക്ക് കഴിയുകയുള്ളൂ.

വലിയ വരുമാനമോ വലിയ സമ്പത്തോ ഇല്ലാത്തവര്‍ സമൂഹത്തില്‍ മനസമാദാനത്തോടെ ജീവിക്കുന്നത് നമുക്ക് കാണാം. ഏത് തരത്തിലുള്ള പ്രലോഭനങ്ങള്‍ക്കും വഴങ്ങാത്ത മനസ് രൂപപ്പെടുത്തകയാണ് പ്രധാനം. അല്ലാതെ വലിയ ജീവിത സൗകര്യങ്ങള്‍ ഉണ്ടാവുകയല്ല. വിചാര സദസ് അഭിപ്രായപ്പെട്ടു.

'പ്രലോഭനങ്ങളെ അതിജയിക്കണം' എന്ന ശീര്‍ഷകത്തില്‍ ആര്‍ എസ് സി ഗള്‍ഫ് രാജ്യങ്ങളിലെ അഞ്ഞൂറ് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ഉണര്‍ത്തു സമ്മേളനങ്ങളുടെ ഭാഗമായി ആര്‍ എസ് സി ഫര്‍വാനിയ സോണ്‍ കമ്മറ്റി ഫര്‍വാനിയ എക്കോ റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വിചാര സദസ് സലീം മാസ്റ്റര്‍ കൊച്ചനൂരിന്റെ അധ്യക്ഷതയില്‍ ഐ സി എഫ് കുവൈത്ത് വൈസ്. പ്രസിഡന്റ് അലവി സഖാഫി തെഞ്ചേരി ഉദ്ഘാടനം ചെയ്തു.

സാദിഖ് കൊയിലാണ്ടി കീ നോട്ട് അവതരിപ്പിച്ചു. അബ്ദുല്‍ ഫത്താഹ് (കെ കെ എം എ), കോയ കക്കോടി (കെ എം സി സി) സത്താര്‍ കുന്നില്‍(അയനം), അബ്ദുല്‍ ഹമീദ് (ഐ എം സി സി), ബഷീര്‍ അണ്ടിക്കോട് (ഐ സി എഫ്), അബ്ദുല്‍ ലതീഫ് സഖാഫി, മുഹമ്മദ് അഹ്മദ് എന്നിവര്‍ ചര്‍ച്ചകളില്‍ ഇടപെട്ട് സംസാരിച്ചു.

അഹ്മദ് കെ മാണിയൂര്‍ ചര്‍ച്ചകള്‍ ഏകോപിപ്പിച്ചു. അബ്ദുല്‍ ഹകീം ദാരിമി പ്രാര്‍ഥന നടത്തി. ഹുസൈന്‍ ഹാജി കാളാട്, അബൂ മുഹമ്മദ്, ഗഫൂര്‍ എടത്തുരുത്തി, ശുഐബ് മുട്ടം, റഫീഖ് കൊച്ചനൂര്‍ സംബന്ധിച്ചു. ഹബീബ് കാക്കൂര്‍ സ്വാഗതവും മൂസക്കുട്ടി എ പി നന്ദിയും പറഞ്ഞു.

Keywords: RSC, Vichara sadas, Kuwait, Gulf

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia