city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹരിത രാഷ്ട്രീയം: ആര്‍.എസ്.സി വിചാരസദസ് സംഘടിപ്പിച്ചു

ദോഹ: വ്യക്തികളില്‍ തുടങ്ങി ഗ്രാമങ്ങളിലൂടെ വികാസം പ്രാപിക്കുന്ന പരിസ്ഥിതി സ്‌നേഹത്തിലൂന്നിയ സാമൂഹിക മുന്നൊരുക്കങ്ങള്‍ക്ക് മാത്രമേ ഹരിതരാഷ്ട്രീയത്തിന്റെ നേര്‍പകര്‍പാകാന്‍ സാധിക്കൂ എന്ന് ദോഹ സോണ്‍ ആര്‍.എസ്.സി കള്‍ച്ചറല്‍ കൗണ്‍സില്‍ സംഘടിപ്പിച്ച വിചാര സദസ് അഭിപ്രായപ്പെട്ടു.

ആര്‍.എസ്.സി നാഷണല്‍ കള്‍ച്ചറല്‍ കൗണ്‍സില്‍ കണ്‍വീനര്‍ ബഷീര്‍ വടക്കൂട്ടിന്റെ അധ്യക്ഷതയില്‍ അഹ് മദ് പാതിരപ്പറ്റ (മാതൃഭൂമി) ഉദ്ഘാടനം ചെയ്തു. അനുഭവവും അനുഭൂതിയും ഒന്നാകുന്ന വേളയില്‍ നാം ഒരു പ്രതിയോഗിയെ പോലെ പ്രകൃതിയോട് പെരുമാറുന്നത് ഉചിതമല്ലെന്ന് സദസ് വിലയിരുത്തി. പ്രകൃതിയുടെ വിഭവസമൃദ്ധി ഉപയോഗപ്പെടുത്തുന്നതില്‍ സമചിത്തതയും ശരിബോധവും പാലിക്കാന്‍ മനുഷ്യര്‍ക്ക് സാധിക്കാത്ത ദുരവസ്ഥ നിലവിലുണ്ട്. അതു തിരുത്തി മുന്നേറുന്നതിന് ക്രിയാത്മകവും കാര്യക്ഷമവുമായ 'ഹരിത രാഷ്ട്രീയ ശക്തി' യാണ് വേണ്ടത്.

വികസനത്തിനും പുരോഗമനത്തിനും വേണ്ടി പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നത് സുതാര്യമായ ലക്ഷ്യവും മാര്‍ഗവും മുന്‍നിര്‍ത്തിയാകണം. അല്ലാത്ത പക്ഷം നാം നമ്മെതന്നെ മറന്നു പോകുന്ന അവസ്ഥയുണ്ടായി തീരും. 'ആയുധീകരിക്കപ്പെടുക' എന്നത് ശക്തിയായി ഗണിക്കുമ്പോഴാണ് നാം ആണവായുധ വിചാരങ്ങളെ താലോലിക്കുന്നതും അതിനായി കോപ്പ് കൂട്ടുന്നതും. ആഗോളതാപനം ലോകജനതയ്ക്ക് മുമ്പിലെ ഒരു മഹാവെല്ലുവിളിയാണ്.

ഹരിത രാഷ്ട്രീയം: ആര്‍.എസ്.സി വിചാരസദസ് സംഘടിപ്പിച്ചു
വിചാര സദസ് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ അഹമ്മദ് പാതിരിപ്പറ്റ ഉദ്ഘാടനം ചെയ്യുന്നു.
പരിസ്ഥിതി സൗഹൃദ വികസനങ്ങളെ കാര്യക്ഷമമാക്കുന്നതിനു ഹരിതരാഷ്ട്രീയ സങ്കല്‍പം കൂടുതല്‍ ജനകീയമായി തീരേണ്ടതുണ്ടെന്നും സദസില്‍ വിഷയമവതരിപ്പിച്ചവര്‍ പറഞ്ഞു. കൂടംകുളം പോലുള്ള വിഷയങ്ങളില്‍ ജനഹിതം പോലെ പ്രകൃതി താല്‍പര്യം കൂടി കണക്കിലെടുക്കണമെന്ന ആശയം വിചാരസദസില്‍ പങ്കെടുത്തു സംസാരിച്ചവര്‍ മുമ്പോട്ട് വച്ചു.

'ഹരിതരാഷ്ട്രീയത്തിന്റെ ജീവിത പരിപ്രേക്ഷ്യം' എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇല്യാസ് മയ്യന്നൂര്‍ (കെ.എം.സി.സി), ഷംസീര്‍ (സംസ്‌കൃതി), ജുനൈദ് കൈപ്പാണി (സോഷ്യലിസ്റ്റ് ജനത), മുഹ്‌സിന്‍ ചേലേമ്പ്ര (സിറാജ്), അബ്ദുസലാം പാപ്പിനിശേരി (ഐ.സി.എഫ്), നൗഷാദ് അതിരുമട (പ്രവാസി രിസാല), മൂസ ഹാജി ചാലിക്കണ്ടി (ഫ്രണ്ട്‌സ് ഓഫ് തിരുവള്ളൂര്‍) തുടങ്ങിയവര്‍ വിവിധ തലങ്ങളെ പ്രതിനിധീകരിച്ചു.

അഡ്വ. അബ്ദുസമദ് പുലിക്കാട് വിഷയാവതരണം നടത്തി. മുജീബ് റഹ്മാന്‍ വടക്കെമണ്ണ മോഡറേറ്റര്‍ ആയിരുന്നു. ആര്‍.എസ്.സി ഖത്തര്‍ നാഷണല്‍ ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ കുണ്ടുതോട്, കണ്‍വീനര്‍ അസീസ് കൊടിയത്തൂര്‍ സംബന്ധിച്ചു. അബ്ദുല്ല സഖാഫി പ്രാര്‍ത്ഥന നടത്തി. സഫീര്‍ പൊടിയാടി സ്വാഗതവും ഹാരിസ് തിരുവള്ളൂര്‍ നന്ദിയും പറഞ്ഞു.

Also Read:  ഇന്റര്‍നെറ്റ് ഉപയോഗം: ഇന്ത്യയ്ക്ക് മൂന്നാംസ്ഥാനം

Keywords : Doha, RSC, Gulf, Vicharana Sadass, Cultural Council, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia