city-gold-ad-for-blogger

ആര്‍ എസ് സി ഹസാവി യൂണിറ്റ് ഉണര്‍ത്തു സമ്മേളനം സമാപിച്ചു

ആര്‍ എസ് സി ഹസാവി യൂണിറ്റ് ഉണര്‍ത്തു സമ്മേളനം സമാപിച്ചു

കുവൈത്ത്: പ്രലോഭനങ്ങളെ അതിജയിക്കണം എന്ന ശീര്‍ഷകത്തില്‍ ആര്‍ എസ് സി ഗള്‍ഫ് രാജ്യങ്ങളിലെ 500 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ഉണര്‍ത്തു സമ്മേളനങ്ങളുടെ ഭാഗമായി ഹസാവിയ സെന്റര്‍ യൂണിറ്റിലും ഉണര്‍ത്തു സമ്മേളനം സംഘടിപ്പിച്ചു. യാഥാര്‍ത്ഥ്യങ്ങളെ മറച്ചു പിടിച്ച് കടം വാങ്ങി ആഢ്യത്വം കാണിക്കുന്നതില്‍ നിന്ന് പ്രവാസികള്‍ പിന്‍മാറിയാലെ പ്രലോഭനങ്ങളെ അതിജയിക്കാന്‍ കഴിയുകയുള്ളൂ.

ഒഴുക്കിനെതിരെ നീന്താന്‍ ഇതുവരെ പ്രവാസികള്‍ പഠിച്ച് തുടങ്ങിയിട്ടില്ല. കരുതി വെപ്പിന് ശേഷം ചിലവ് എന്ന നിലപാടിലേക്ക് പ്രവാസികള്‍ മാറണം. പാഴ് ചെലവുകള്‍ നമ്മുടെ തലമുറകളുടെ കരുതി വെപ്പുകളെയാണ് നശിപ്പിക്കുന്നത്. വിഷയമവതരിപ്പിച്ച് കൊണ്ട് സ്വാലിഹ് കിഴക്കേതില്‍ അഭിപ്രായപ്പെട്ടു.

ഹസാവി സുന്നി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം റാഷിദ് ചെറുശ്ശോലയുടെ അധ്യക്ഷതയില്‍ അഹ്മദ് സഖാഫി കാവനൂര്‍ ഉദ്ഘാടനം ചെയ്തു. സ്വയം തിരിച്ചറിഞ്ഞ് പ്രലോഭങ്ങളെ അതിജയിച്ച് ജീവിതം മനോഹരമാക്കുമെന്ന് പ്രതിജ്ഞ ചൊല്ലിയാണ് സമ്മേളനത്തിനെത്തിയവര്‍ പിരിഞ്ഞത്. റഫീഖ് കൊച്ചനൂര്‍ ആശംസകളര്‍പ്പിച്ചു. അബ്ദുല്ല വടകര, ശുഐബ് മുട്ടം, മിസ്അബ് വില്ല്യാപ്പള്ളി, നിസാര്‍ ചെമ്പുകടവ് സംബന്ധിച്ചു. റാഫി പടിക്കല്‍ സ്വാഗതവും സുബൈര്‍ പയ്യോളി നന്ദിയും പറഞ്ഞു.

Keywords: RSC, Unarthu Sammelanam, Kuwait, Gulf, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia