ആര്‍ എസ് സി ഹാപ്പി ഹോം പോസ്റ്റര്‍ പ്രകാശനം ചെയ്തു
Dec 26, 2011, 13:42 IST
കുവൈത്ത്: ആര്‍ എസ് സി കുവൈത്ത് കമ്മറ്റി 2012 ജനുവരി 6 ന് വൈകുന്നേരം 5 മണിക്ക് സാല്‍മിയ പ്രൈവറ്റ് എജ്യുക്കേഷന്‍ ഡയരക്ടറേറ്റില്‍ സംഘടിപ്പിക്കുന്ന ഹാപ്പി ഹോം ഗൃഹനിര്‍മാണ ശില്‍പശാലയുടെ പോസ്റ്റര്‍ പ്രകാശനം ഐ സി എഫ് കുവൈത്ത് വൈസ് പ്രസിഡണ്ട്. അഹ്മദ് കെ മാണിയൂരില്‍ നിന്ന് സ്വീകരിച്ച് ആര്‍ എസ് സി കുവൈത്ത് മുന്‍ ചെയര്‍മാന്‍ അബ്ദുല്‍ ലതീഫ് സി ടി നിര്‍വഹിച്ചു. അബ്ദുല്ല വടകര, മുഹമ്മദ് ബാദുഷ മുട്ടന്നൂര്‍, ശുഐബ് മുട്ടം, ഷംനാദ് തിരുവനന്തപുരം സംബന്ധിച്ചു.
Keywords: RSC, kuwait, Gulf