ആര്‍ എസ് സി ഹജ്ജ് വളണ്ടിയര്‍ കോര്‍: ജിദ്ദയില്‍ വിപുലമായ ഒരുക്കങ്ങള്‍
Sep 23, 2012, 12:01 IST
ജിദ്ദ: ഈ വര്‍ഷം ഹജ്ജിനെത്തുന്ന ഹാജിമാരെ സഹായിക്കുവാന്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ നാഷണല്‍ കമ്മറ്റി കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹജ്ജ് വളണ്ടിയര്‍ കോറില്‍ ജിദ്ദയില്‍ നിന്നും 313 വളണ്ടിയര്‍മാര്‍ കര്‍മ്മരംഗത്തിറങ്ങുമെന്ന് ആര്‍ എസ് സി ജിദ്ദാ സോണ്‍ ഭാരവാഹികള്‍ വ്യക്തമാക്കി.
വളണ്ടിയര്‍ പ്രവര്‍ത്തനങ്ങളൂടെ വിജയിത്തിനായി അബൂബക്കര്‍ ഐക്കരപ്പടി (കോര്‍ഡിനേറ്റര്‍), ജലീല്‍ അരീക്കോട് (വളണ്ടിയര്‍ ക്യാപ്റ്റന്‍), ഖലീല്‍ റഹ്മാന്‍ കൊളപ്പുറം (ട്രാന്‍സ്‌പോര്‍ട്ടേഷന്‍സ്), അഷ്‌റഫ് കൊടിയത്തൂര്‍ (ഫിനാന്‍സ്), നാസര്‍ മഞ്ചേരി, റാഷിദ് മാട്ടൂല്‍, സുജീര്‍ പുത്തന്‍പള്ളി എന്നിവരെ സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.
ഹജ്ജ് വളണ്ടിയര്‍ സേവനത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്ന പ്രവര്‍ത്തകര്‍ അബൂബക്കര്‍ ഐക്കരപ്പടി 0508773424, സുജീര്‍
പുത്തന്‍പള്ളി 0535345243 എന്നിവരുമായി ബന്ധപ്പെടേണ്ടതാണെന്ന് ആര്‍ എസ് സി ഭാരവാഹികള്‍ അറിയിച്ചു.
Keywords: Hajj volunteers, RSC, Jeddah, Gulf