city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'പ്രലോഭനങ്ങളെ അതിജയിക്കണം' ആര്‍ എസ് സി കുവൈത്ത് ചിന്താശിബിരം സംഘടിപ്പിച്ചു

'പ്രലോഭനങ്ങളെ അതിജയിക്കണം' ആര്‍ എസ് സി കുവൈത്ത് ചിന്താശിബിരം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: 'പ്രലോഭനങ്ങളെ അതിജയിക്കണം' എന്ന പ്രമേയത്തില്‍ ആര്‍ എസ് സി ഗള്‍ഫ് രാജ്യങ്ങളിലുടനീളം സംഘടിപ്പിക്കുന്ന ഉണര്‍ത്തു സമ്മേളനങ്ങളുടെ ഭാഗമായി ആര്‍ എസ് സി കുവൈത്ത് കമ്മറ്റി ചിന്താശിബിരം സംഘടിപ്പിച്ചു.

പ്രാസ്ഥാനിക രംഗത്ത് ചിന്താപരമായ നേതൃത്വം നല്‍കുന്നവരെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച ചിന്താശിബിരം ഗൗരവമായ ചര്‍ച്ചകള്‍ക്ക് വേദിയായി. പെട്ടെന്ന് പണക്കാരനാകാനുള്ള കുറുക്കു വഴികള്‍ അന്വേശിച്ച് സാമ്പത്തിക ചൂഷകരടെ കെണിവലകളില്‍ കുടങ്ങി സ്വയം ജീവനൊടുക്കുന്നവരുടെ എണ്ണം അടുത്ത കാലത്തായി ഗള്‍ഫ് രാജ്യങ്ങളില്‍ വര്‍ദ്ധിച്ച് വരികയാണ്. അധ്വാനത്തിന്റെ മഹത്വവും ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് വരുമാനത്തിനനുസരിച്ച് ജീവിതം ക്രമപ്പെടുത്താനും പ്രവാസി ഇനിയും പഠിച്ചിട്ടില്ലെന്നതിലേക്കാണ് സമകാലീക സംഭവങ്ങള്‍വിരല്‍ ചൂണ്ടുന്നത്.

കാഴ്ചകളും ആഗ്രഹങ്ങളും മനുഷ്യരെ നിയന്ത്രിക്കുന്ന അവസ്ഥ ഭീതീതമാണ്. പ്രതിരോധത്തിന്റെയും തിരിച്ചറിവിന്റെയും മനസ്സുകള്‍ തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങള്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നും ഉണ്ടാവേണ്ടതുണ്ട്. ശക്തമായ സാമ്പത്തിക വളര്‍ച്ചയും തൊഴിലവസരങ്ങളും രേഖപ്പെടുത്തുന്ന ഇന്ത്യാ രാജ്യത്തെ യുവാക്കള്‍ പലവിധ പ്രലോഭനങ്ങള്‍ക്കമടിമപ്പെട്ട് പ്രവാസ ലോകത്തേക്ക് എടുത്ത് ചാടുന്നതിനെതിരെ ധാര്‍മിക ബോധമുള്ളവരൂടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. അതിനാവശ്യമായ പിന്തുണ അധികൃതരടെ ഭാഗത്ത് നിന്ന് ഉണ്ടാകണം ചിന്താശിബിരം അഭിപ്രായപ്പെട്ടു. ഫര്‍വാനിയ ഐ സി എഫ് ഹാളില്‍ നടന്ന സംഗമത്തിന് അബ്ദുല്‍ ഹകീം ദാരിമി, അഹ്മദ് കെ മാണിയൂര്‍, അലവി ഹാജി വേങ്ങര, അബ്ദുല്ല വടകര, സി ടി അബ്ദുല്‍ ലതീഫ്, അബൂ മുഹമ്മദ്, അബ്ദുല്‍ ലതീഫ് സഖാഫി, അഡ്വ. തന്‍വീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords:  RSC, Chintha shibiram, Kuwait

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia