ആര്‍ എസ് സി ബുക് ടെസ്റ്റ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു
May 2, 2012, 11:00 IST
കുവൈത്ത്: പ്രവാസി രിസാല നബി ദിന സ്പെഷ്യല്‍ പതിപ്പ് 'അനുരാഗം പൂത്തകാലം' ആസ്പദമാക്കി സംഘടിപ്പിച്ച ബുക് ടെസ്റില്‍ വിജയികളായവര്‍ക്ക് സ്വര്‍ണ നാണയങ്ങളും സര്‍ട്ടിഫിക്കറ്റും ഫലകവും വിതരണം ചെയ്തു. വിജയികള്‍ യഥാക്രമം ്മിഹാന്‍ അബ്ദുല്‍ അസീസ്, നുസൈബ അബ്ദുല്‍ ഹകീം, സുഹദ നാസറുദ്ധീന്‍ എന്നിവര്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടി. പി.എ മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, അബ്ദുല്‍ ഹകീം ദാരിമി, ശുക്കൂര്‍ മൌലവി കൈപ്പുറം എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സയ്യിദ് ഹബീബ് ബുഖാരി, അബ്ദുല്ല വടകര, മുഹമ്മദ് ബാദുഷ മുട്ടന്നൂര്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: RSC, Book Test, Wiinners, Kuwait, Gulf