ആയിരം ഹജ്ജ് വളണ്ടിയര്‍മാരുമായി ആര്‍ എസ് സി
Sep 21, 2012, 13:11 IST
റിയാദ്: വിവിധ രാജ്യങ്ങളില്‍ നിന്നും ഹജ്ജിന് എത്തുന്ന ഹാജിമാര്‍ക്ക് സേവനമര്‍പിക്കാന്‍ ആയിരം വളണ്ടിയര്‍മാരുമായി ഈവര്‍ഷം ആര്‍ എസ് സി രംഗത്തുണ്ടാകുമെന്ന് രിസാല സ്റ്റഡി സര്‍ക്കിള്‍ സൗദി നാഷണല്‍ കമ്മിറ്റി അറിയിച്ചു.
കഴിഞ്ഞ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി, ശാസ്ത്രീയമായ വളണ്ടിയര്‍ പരിശീലനം ലഭിച്ച വിവിധ ഭാഷകളില്‍ പ്രാവീണ്യമുള്ള പ്രാപ്തരായ, ആര്‍ എസ് സി ഉണര്‍ത്തു സമ്മേളന ക്യാമ്പയിനോടെ നിലവില്‍വന്ന 'സ്‌നേഹ സംഘം' പ്രവര്‍ത്തകരാണ് കര്‍മ രംഗത്തുണ്ടാവുക.
ഇന്ത്യന്‍ ഹജ്ജ് മിഷനുമായി സഹകരിച്ചു ആദ്യ ഹജ്ജ് വിമാനം എത്തുന്നതു മുതല്‍ ഹാജിമാര്‍ നാട്ടിലേക്ക് മടങ്ങുന്നതുവരെ മക്കയിലും മദീനയിലും ദുല്‍-ഹിജ്ജ എട്ട് മുതല്‍ 13- വരെ മിന, അറഫ, മുസ്ദലിഫ, ജമ്രാത്ത് എന്നിവിടങ്ങളിലും വളണ്ടിയര്‍മാരെ നിയമിക്കും. ഇതുമായി ബന്ധപ്പെട്ട് ആര്‍ എസി നാഷണല്‍ കമ്മിറ്റി പ്രതിനിധികള്‍ കഴിഞ്ഞ ദിവസം ഹജ്ജ് കോണ്‍സുല്‍ മുഹമ്മദ് നൂര്‍റഹ്മാന്‍ ശൈഖുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ആര്‍ എസ് സി സൗദി നാഷണല്‍ കമ്മിറ്റിക്ക് കീഴില്‍ ഹജ്ജ് വളണ്ടിയര്‍ കോര്‍ സമിതി ഭാരവാഹികളായി അബ്ദുല്‍ ജലീല്‍ മാളിയേക്കല്‍ മക്ക (ചെയര്‍മാന്‍), ഷെരീഫ് വെളിമുക്ക് ജിദ്ദ (കണ്‍വീനര്‍) എന്നിവരേയും സെല്‍ കണ്‍വീനര്‍ മാരായി മഹ്മൂദ് സഖാഫി ഖമീസ്മുഷൈത്ത് (ഫിനാന്‍സ്), ശുക്കൂര്‍അലി ചെട്ടിപ്പടി റിയാദ് (പബ്ലിക്‌റിലേഷന്‍), മുനീര്‍ വാഴക്കാട് മക്ക (ലോജിസ്റ്റിക്), അബ്ദുന്നാസര്‍ അന്‍വരി ജിദ്ദ (വളണ്ടിയര്‍), ഉസ്മാന്‍ മക്ക (ഫുഡ് & അക്കമൊഡേഷന്‍), പ്രൊവിന്‍സ് കോഡിനേറ്റര്‍മാരായി അബ്ദുല്‍ ബാരി നദ്‌വി ദമ്മാം (ഈസ്റ്റ്), യാസിര്‍ അറഫാത്ത് ഖമീസ്മുഷൈത്ത് (സൗത്ത്), അബ്ദുല്‍ ബാരി പെരിമ്പലം റിയാദ് (സെന്‍ട്രല്‍), ഖലീല്‍ റഹ്മാന്‍ ജിദ്ദ (വെസ്റ്റ്) എന്നിവരെ തെരെഞ്ഞെടുത്തു.

Keywords: Hajj, Volunteer, RSC, Riyadh, Gulf