വാര്‍ത്ത തുണയായി; മനാമയില്‍ നിന്നും മോഷണം പോയ വാഹനം തിരിച്ചുകിട്ടി
Mar 19, 2013, 16:59 IST
![]() |
File Photo |
വടകര-വാണിമേല്‍ സ്വദേശിയും ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് ട്രഷററുമായ നൗഷാദ് വാണിമേലിന്റെ 1989 മോഡല്‍ 31325 നമ്പറിലുള്ള വെള്ള ടൊയോട്ട മിനി ബസാണ് കഴിഞ്ഞ ദിവസത്തെ മാധ്യമവാര്‍ത്തകളുടെ സഹായത്താല്‍ കണ്ടെത്താനായത്.
മുഹറഖ് സ്വദേശിയും ഡ്രൈവറുമായ റനീഷ് എന്ന മലയാളി സംശയാസ്പദമായി ജുഫൈറില്‍ കണ്ട വാഹനം വാര്‍ത്ത നോക്കി സ്ഥിരീകരിച്ച് ഉടമയുമായി ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് ഉടമ നൗഷാദും സുഹൃത്തുക്കളും തിരിച്ചറിഞ്ഞ വാഹനം പോലീസ് നടപടികള്‍ക്ക് ശേഷം തിരിച്ചു ലഭിച്ചു.
ബഹ്‌റൈനിലെ പ്രത്യേക സാഹചര്യത്തിലും ഒരു കേടുപാടും കൂടാതെ വാഹനം തിരിച്ചു ലഭിച്ച സന്തോഷത്തിലാണ് നൗഷാദ്.
Keywords: Manama, Robbery, Vehicle, Found, Gulf, News report, Media, Help, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News