city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആര്‍.എസ്.സി റിയാദ് സോണ്‍ സഹിത്യോത്സവ്; കലാ കിരീടം ബത്ഹ സെക്ടറിന്

ആര്‍.എസ്.സി റിയാദ് സോണ്‍ സഹിത്യോത്സവ്; കലാ കിരീടം ബത്ഹ സെക്ടറിന്
ആര്‍.എസ്.സി റിയാദ് സോണ്‍ സാഹിത്യോത്സവ് എ പി അഹ്മദ് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ഇശലുകള്‍ പെയ്തിറങ്ങിയ കലാ പരിപാടികളുടെ ആസ്വാദന വിരുന്നൊരുക്കി രിസാല സ്റ്റഡി സര്‍ക്കിള്‍ റിയാദ് സോണ്‍ സംഘടിപ്പിച്ച സാഹിത്യോത്സവ്് റിയാദിലെ മലയാളി കുടുംബങ്ങള്‍ക്ക് നവ്യാനുഭവമായി. കുരുന്നു മനസുകളുടെ സര്‍ഗാത്മകത പ്രകടമാക്കിയ കലാ സാഹിത്യ മത്സര പരിപാടികള്‍ ഗൃഹാതുരമുണര്‍ത്തുന്ന ഓര്‍മകളുടെ നിറകൂട്ടുകള്‍ ചാര്‍ത്തിയ ഒരു രാത്രി സമ്മാനിച്ചു കൊണ്ടായിരുന്നു സാഹിത്യോത്സവ് സമാപിച്ചത്. കല-സഹിത്യ ആസ്വാദനത്തിനപ്പുറം കലകളില്‍ ധാര്‍മ്മിക മാനം കണ്ടെത്തി അവയുടെ ഉദാത്തമായ സാംസ്‌കാരിക പൈതൃകത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്ന ആര്‍.എസ് സി സാഹിത്യോത്സവ് ധര്‍മ്മാധിഷ്ഠിത സാഹിത്യത്തിന്റെ വിളംബരം മുഴക്കിയാണ് കൊടിയിറങ്ങിയത്. അറേബ്യയുടെ പുണ്യ ഭൂവില്‍ ധാര്‍മ്മികതയുടെ ശീലുകളില്‍ ഇശലും ഈണവും കോര്‍ത്ത് മുന്നൂറോളം പ്രതിഭകളാണ് സോണ്‍ തല മത്സരത്തില്‍ മാറ്റുരച്ചത്. മാപ്പിളകലകളുടെ പാരമ്പര്യ മൂല്യങ്ങള്‍ സംരക്ഷിക്കുകയും തനതായ ശൈലിയില്‍ നിലനിര്‍ത്തുകയും ചെയ്യുന്നതിനെ വേണ്ടിയുള്ള ആര്‍.എസ്.സി യുടെ ശ്രമം മാലിന്യ വത്കരിക്കപ്പെട്ട കലാ മേളകള്‍ക്കിടയില്‍ പ്രതീക്ഷയുടെ കൈതിരിയാണ് കൊളുത്തിയത്. അഞ്ച് സെക്ടറുകളിലായി സോണിനു കീഴിലുള്ള 20 ഓളം യൂണിറ്റുകളില്‍ നിന്ന് എണ്ണൂറോളം മത്സരാര്‍ഥികളാണ് ഒന്നാം ഘട്ടമത്സരത്തില്‍ പങ്കെടുത്തിരുന്നത്. 146 പോയന്റ് നേടി ബത്ഹ സെക്ടര്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പിനും 132 പോയിന്റ് നേടി മന്‍ഫൂഹ സെക്ടര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മന്‍ഫൂഹ സെക്ടറിലെ ത്വല്‍ഹാ റഷീദ് കലാ പ്രതിഭാ പട്ടത്തിന് അര്‍ഹനായി. വിജയികള്‍ ഡിസംബര്‍ 8 ന് മദീന മുനവ്വറയില്‍ വെച്ച് നടക്കുന്ന ദേശീയ സാഹിത്യോല്‍സവത്തില്‍ പങ്കെടുക്കും.

സഹിത്യോത്സവ് ചെയര്‍മാന്‍ അബ്ദുല്‍ബാരി പെരിമ്പലത്തിന്റെ അദ്ധ്യക്ഷതയില്‍ എ.പി അഹ്മദ്് ഉദ്ഘാടനം ചെയ്തു. റിയാദ് ഒ.ഐ.സി.സി പ്രസിണ്ട് സി.എം. കുഞ്ഞു കുമ്പള, ടെക്‌സ പ്രസിഡണ്ട് ഡോ. അബ്ദുല്‍ അസീസ്, കേളി സാംസാരിക വേദി കണ്‍വീനര്‍ നാസര്‍ കാരക്കുന്ന്, അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.സി മുഹമ്മദ് ശൈജല്‍, ഐ സി എഫ് നാഷണല്‍ സെക്രട്ടറി അബൂബക്കര്‍ അന്‍വരി, ബഷീര്‍ പാങ്ങോട് ജീവന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആര്‍.എസ്.സി റിലീഫ് നോര്‍ക്ക റൂട്ട്‌സ് സൗദി കണ്‍സള്‍റ്റന്റ് ശിഹാബ് കൊട്ടുകാട് വിതരണം ചെയ്തു. രിസാല പവലിയന്‍ മലയാളം ന്യൂസ് റിയാദ് ബ്യൂറോ ചീഫ് കെ യു ഇഖ്ബാല്‍ ഉദ്ഘാടനം ചയ്തു. സോണ്‍ ജനറല്‍ കണ്‍വീനര്‍ സിറാജ് വേങ്ങര അവാര്‍ഡുകള്‍ പ്രഖ്യപിച്ചു. മിഹ്‌റാസ് മലബാര്‍ ഗോള്‍ഡ്, രിസാല ഗള്‍ഫ് കോഡിനേറ്റര്‍ ലുഖ്മാന്‍ പാഴൂര്‍, റിയാദ് സോണ്‍ രിസാല കോഡിനേറ്റര്‍ മുഹമ്മദ് കൊടുങ്ങല്ലൂര്‍, മുഹമ്മദ് കുട്ടി സഖാഫി ഒളമതില്‍, മുനീര്‍ കൊടുങ്ങല്ലൂര്‍ ജേതാക്കള്‍ക്ക് ട്രോഫി സമ്മാനിച്ചു.

കുടുംബിനികള്‍ക്കായി നടത്തിയ വിജ്ഞാന മല്‍സരത്തില്‍ സമീറ അബദുര്‍ റഹ്മാന്‍, ഉമൈമത്ത് അലി എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ആര്‍.എസ്.സി. ഗള്‍ഫ് ചാപ്റ്റര്‍ ജി.സി.സി തലത്തില്‍ നടത്തിയ ബുക്‌ടെസ്റ്റില്‍ ഒന്നാം സ്ഥാനം നേടിയ റംല മുഹമ്മദ്, റഹ്മത്ത് അബ്ദുല്‍ഖാദര്‍, ഉമൈമത്ത് അലി എന്നിവര്‍ക്കുള്ള ഗോള്‍ഡ് മെഡലുകളും ആര്‍.എസ്.സി. മദ്രസയില്‍ നിന്ന് അഞ്ച്, ഏഴ് ക്ലാസ് പൊതു പരീക്ഷയില്‍ ഒന്ന് രണ്ട് സ്ഥാനങ്ങള്‍ കരസ്തമാക്കിവര്‍ക്കുള്ള അവാര്‍ഡുകളും ആലിയ ഫുഡ്‌സ് എം.ഡി. നജീബ് മൂസ, ഫ്‌ളീറിയ ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിഗ് ഓഫീസര്‍ ഫസല്‍ റഹ്മാന്‍, അറ്റ്‌ലസ് മാനേജര്‍ മൊയ്തു, സുഹൈല്‍ സഖാഫി വിതരണം ചെയ്തു. മറ്റു മത്സര വിജയികള്‍ക്കുമുള്ള സമ്മാനങ്ങള്‍ കെ എം സി സി കലാ കായിക വിഭാഗം കണ്‍വീനര്‍ മുജീബ് ഉപ്പട, ഐ.ബി. ടെക് മാനേജര്‍ ബഷീര്‍ പേരാമ്പ്ര, ഉബൈദ് എടവണ്ണ, ഐ സി എഫ് റിയാദ് സെക്രട്ടറി അബ്ദുല്‍ സലാം വടകര തുടങ്ങിയവര്‍ വിതരണം ചയ്തു. കണ്‍വീനര്‍ ശൂക്കൂര്‍ അലി ചെട്ടിപ്പടി സ്വാഗതവും അഹ്മദ് കബീര്‍ ചേളാരി നന്ദിയും പറഞ്ഞു.
ആര്‍.എസ്.സി റിയാദ് സോണ്‍ സഹിത്യോത്സവ്; കലാ കിരീടം ബത്ഹ സെക്ടറിന്


Keywords: Riyadh, RSC, Zone Fest

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia