city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റിയാദിലെ വാഹന ദുരന്തം: മരണം അഞ്ചായി

റിയാദ്: റിയാദിലുണ്ടായ വാഹന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ഗുരുതര പരിക്കേറ്റ് റിയാദ് മന്‍ഫുഹ അല്‍ഈമാന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന കര്‍ണാടക മുഡിപ്പു സ്വദേശിനി നിഷ (27) ആണ് വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ മരിച്ചത്.

തിങ്കളാഴ്ച പുലര്‍ച്ചെ റിയാദില്‍ നിന്നും 70 കി.മീ. അകലെ മുസാഹ്മിയയ്ക്ക് സമീപം റിയാദ്  മക്ക ഹൈവേയിലാണ് അപകടമുണ്ടായത്. ഉപ്പള ബേക്കൂര്‍ കെടാക്കല്‍ ഹൗസില്‍ അബ്ദുല്‍ ലത്തീഫ് (37), പിതാവ് അറബി(65), മാതാവ് ആഇശാബി (54), ലത്തീഫിന്റെ എട്ടുമാസം പ്രായമുളള മകന്‍ അബ്ദുര്‍ റഹിമാന്‍ എന്നിവര്‍ എന്നിവര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചിരുന്നു.

റിയാദിലെ വാഹന ദുരന്തം: മരണം അഞ്ചായിഇവരുടെ മൃതദേഹങ്ങള്‍ വ്യാഴാഴ്ച അസര്‍ നിസ്‌കാരാനന്തരം റിയാദിലെ ഉമ്മുല്‍ഹമാം ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഇവരുടെ ഖബറടക്കത്തിനു ശേഷമാണ് നിഷയുടെ മരണവാര്‍ത്ത സ്ഥിരീകരിച്ചത്.

ഗുരുതരമായി പരിക്കേറ്റ നിഷയേയും നിസാറിനേയും റിയാദ് ബദിഅയിലെ അമീര്‍ സല്‍മാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇരുവരും അബോധാവസ്ഥയില്‍ തന്നെയായിരുന്നു. നിസാര്‍ അതേ നിലയില്‍ തുടരുകയാണ്.

പരിക്കേറ്റു റിയാദിലെ സുലൈമാന്‍ ഹബീബി ആശുപത്രിയിലുള്ള നിഷഅബ്ദുല്ലത്തീഫ് ദമ്പതികളുടെ മക്കളായ ആയിശത്ത് ലുബാന (7), മുഹമ്മദ് ലിയാന്‍ (3) എന്നിവരും റിയാദ് മലസിലെ ഉബൈദ് ആശുപത്രിയിലുള്ള ബന്ധു ഹാരിസും സുഖം പ്രാപിച്ചുവരികയാണ്. മുസാഹ്മിയ സെന്‍ട്രല്‍ ആശുപത്രിയിലായിരുന്ന ഹാരിസിനെ വ്യാഴാഴ്ചയാണ് റിയാദിലത്തെിച്ചത്.

Related news:
റിയാദില്‍ കാറപകടം: ഉപ്പള ബേക്കൂരിലെ ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു

Keywords: Riyadh, Gulf, Accident, Kasaragod, Umra, Nisha, Injured, Accident in Riyadh, Expatriates in shock, Uppala, Native, Dead Body, Makkah, Latheef, Central Hospital, Riyadh Saudi Arabia, Four death in Riyadh car Accident, Four of family from Kasargod die in Riyadh road mishap, Mushail.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia