city-gold-ad-for-blogger

റിയാദ് കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി രണ്ടാമത് 'കെ എസ് അബ്ദുല്ല പുരസ്‌കാരം' ലണ്ടന്‍ മുഹമ്മദ് ഹാജിക്ക്

റിയാദ്: (www.kasargodvartha.com 23/07/2016) റിയാദ് കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ രണ്ടാമത് 'കെ എസ് അബ്ദുല്ല പുരസ്‌കാരം' ലണ്ടന്‍ മുഹമ്മദ് ഹാജിക്ക് (മണ്ണംകുഴി) ക്ക് നല്‍കാന്‍ തീരുമാനിച്ചു. മഞ്ചേശ്വരം മണ്ഡലത്തില്‍ മത- സാമൂഹിക- സാംസ്‌കാരിക രംഗങ്ങളിലെ നിറ സാന്നിധ്യവും ജീവ കാരുണ്യ പ്രവര്‍ത്തനത്തില്‍ നിശബ്ദ സേവനത്തിലൂടെ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച വെക്കുന്നതും കണക്കിലെടുത്താണ് അദ്ദേഹത്തെ പുരസ്‌കാരത്തിനു തിരഞ്ഞെടുത്തത്.

നവംബറില്‍ റിയാദില്‍ നടക്കുന്ന കുടുംബ സംഗമത്തില്‍ അവാര്‍ഡ് സമ്മാനിക്കും. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദിഷ്ട അതിവേഗ റെയില്‍ പാതയില്‍ കാസര്‍കോടിനെ അവഗണിച്ചതിനെതിരെ നടക്കുന്ന പ്രതിഷേധത്തിന് കെ എം സി സി യുടെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും ജില്ലയോടുള്ള ഇരട്ടത്താപ്പിനെതിരെ കാസര്‍കോടുകാരുടെ ശക്തി ഭരണത്തലവന്മാര്‍ അറിയാനിരിക്കുന്നതേയുള്ളുവെന്നും ഈ വിഷയത്തില്‍ 12  വര്‍ഷമായി സ്ഥിരം എം പി യായിരുന്ന പി.കരുണാകരന്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച പ്രസ്താവനയിലെ ആത്മാര്‍ത്ഥത വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്നും യോഗം വിലയിരുത്തി.

ഇപ്രാവശ്യം ഹജ്ജ് നിര്‍വഹിക്കുവാന്‍ വരുന്ന ഹജ്ജാജികള്‍ക്ക് സേവനം ചെയ്യുവാന്‍ വേണ്ടി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ ഇബ്രാഹിം സഫാ മക്ക കണ്‍വീനറായി വൊളണ്ടിയേഴ്‌സ് വിങ്ങിനു രൂപം നല്‍കി. ജീവ കാരുണ്യ വിഭാഗം കണ്‍വീനറായി ഇബ്രാഹിം കടമ്പാറിനെയും തിരഞ്ഞെടുത്തു.

വൃക്ക മാറ്റി വെക്കല്‍ ശസ്ത്രക്രിയക്ക് വിധേയമായിട്ടുള്ള നിര്‍ധനരരായ രോഗികള്‍ക്കുള്ള ജില്ലാ കമ്മിറ്റിയുടെ ധന സഹായം ജില്ലാ പ്രസിഡണ്ട് കെ പി മുഹമ്മദ് കളപ്പാറ റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ എ. അബ്ദുല്‍ സലാം തൃക്കരിപ്പൂരിന് കൈമാറി. ബത്ത സഫാ മക്കയില്‍ നടന്ന യോഗം എ. അബ്ദുല്‍ സലാം തൃക്കരിപ്പൂര്‍  ഉദ്ഘാടനം ചെയ്തു.

കെ പി മുഹമ്മദ് കളപ്പാറ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം സഫാ മക്ക, അഷ്‌റഫ് മീപ്പിരി, സൈനുദ്ദീന്‍ ബദ് രിയാ നഗര്‍, ഉമ്മര്‍ പാത്തൂര്‍, അബ്ദുര്‍ റസാഖ് കുഞ്ചാര്‍, ഇബ്രാഹിം കടമ്പാര്‍ എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ ഹമീദ് തോട്ട സ്വാഗതവും ടി വി പി ഖാലിദ് തൃക്കരിപ്പൂര്‍ നന്ദിയും പറഞ്ഞു.
റിയാദ് കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി രണ്ടാമത് 'കെ എസ് അബ്ദുല്ല പുരസ്‌കാരം' ലണ്ടന്‍ മുഹമ്മദ് ഹാജിക്ക്

Keywords:  Riyadh, Gulf, KMCC, Meet, Award, K.S Abdulla Award, London Mohammed Kunhi, Riyad KMCC 'K.S Abdulla Memorial' award for London Mohammed Kunhi.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia