രിസാല സ്റ്റഡി സര്‍ക്കിള്‍ ഉണര്‍ത്തു സഭ നടത്തി
Sep 9, 2012, 15:24 IST
ദുബൈ: പ്രലോഭനങ്ങളെ അതിജയിക്കണം എന്ന ശീര്‍ഷകത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ ജി.സി.സി തലത്തില്‍ നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി മുറഖബാത് സെക്ടര്‍ ഉണര്‍ത്തു സഭ നടത്തി
ആഗ്രഹങ്ങളെ കയറൂരിവിട്ട് ജീവിതം ആസ്വദിക്കുന്നവര്‍ക്ക് മുന്നില്‍ പരിശുദ്ധ ഇസ്‌ലാം മുന്നോട്ട് വെച്ച ആശയങ്ങളും ആദര്‍ശങ്ങളും ജീവിതത്തില്‍ പകര്‍ത്തുകയും ജീവിതം നശിപ്പിക്കുന്ന രീതിയിലേക്ക് നയിക്കുന്ന പ്രലോഭനങ്ങള്‍ക്ക് അടിമപ്പെടാതെ ജീവിതത്തെ ക്രമപ്പെടുത്തലാണ് വിവേകമുള്ള മനുഷ്യര്‍ ചെയ്യേണ്ടതെന്ന് ഉണര്‍ത്തു സഭയില്‍ പങ്കെടുത്തവര്‍ അഭിപ്പ്രായപ്പെട്ടു.
വിവിധ സംഘടനകളെ പ്രതിനിധികരിച്ച് അബ്ദുല്‍ഖാദര്‍ കണ്ണൂര്‍ (കെ.എം.സി സി), നാരായണന്‍ വെളിയങ്കോട് (ദല), സുലൈമാന്‍ കന്മനം (ഐ.സി.എഫ്), ഷാനവാസ് കൊല്ലം (സിറാജ് നവാസ്, ദുബൈ) ഷറഫുദ്ധീന്‍ പാലാണി(ആര്‍. എസ്.സി.അല്‍.ഐന്‍), മുഹമ്മദ്അലി(ആര്‍.എസ്.സി, ദുബൈ) തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: RSC, Dubai, Programme, KMCC