city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ എം സി വര്‍ക്കേഴ്‌സ് സൗഹൃദ സംഗമം സംഘടിപ്പിച്ചു

ജിദ്ദ: (www.kasargodvartha.com 22.01.2017) എന്‍ എം സി വര്‍ക്കേഴ്‌സ് സൗഹൃദ സംഗമം സംഘടിപ്പിച്ചു. എന്‍ എം സി വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിലെ നഹ്ദി ഫാര്‍മസികളില്‍ ജോലി ചെയ്തുവരുന്ന മലയാളികള്‍ ഒത്തുചേര്‍ന്ന് ജിദ്ദയിലെ ഇബാല ഓഡിറ്റോറിയത്തിലാണ് സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചത്. സെമീര്‍ അലനല്ലൂരിന്റ ഖിറാഅത്തോട് കൂടി ആരംഭിച്ച പരിപാടി ഡോ. ഹക്കീം അബദുല്ല ബാപ്പു ഉദ്ഘാടനം ചെയ്തു.

ഫൈസല്‍ തായിഫ് അധ്യക്ഷത വഹിച്ചു. കൂട്ടായ്മ എന്ത്, എന്തിന്?, നാം അറിഞ്ഞിരിക്കേണ്ട മരുന്നുകളുടെ ഗുണ -ദോഷവശങ്ങള്‍, നാം തീരുമാനിക്കേണ്ട നമ്മുടെ ഭാവി, സോഷ്യല്‍ മീഡിയയുടെ അമിതോപയോഗം വരുത്തുന്ന വിനകള്‍ തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് ഡോ. അബദുല്ല ബാപ്പു തായിഫ്, അലിയാര്‍ മക്ക, ഷാജി കൊല്ലം, മുഹമ്മദലി കാളങ്ങാടന്‍ തുടങ്ങിയവര്‍ ക്ലാസ്സെടുത്തു.

എന്‍ എം സി വര്‍ക്കേഴ്‌സ് സൗഹൃദ സംഗമം സംഘടിപ്പിച്ചു


ജസ്മല്‍ ചാത്തല്ലൂര്‍, ഹനീഫ ഓമാനൂര്‍, ഇസ്മാഈല്‍ കൊളച്ചല്‍, മുഹമ്മദലി ഒതുക്കുങ്ങല്‍, ഷെരീഫ് ഒലിപ്പുഴ, അബ്ദുല്‍ ഖാദര്‍ മേല്‍മുറി തുടങ്ങിയവര്‍ സംസാരിച്ചു. സംഗമത്തോടനുബന്ധിച്ച് നടന്ന ഗാനമേളയില്‍ ഷംസുദ്ദീന്‍ കെ ടി മക്ക, അമീന്‍ മുത്തു ദവാദ്മി, അനസ് അല്‍ബാഹ, അലി മക്ക, കെ എം അലി ജിദ്ദ, മാസ്റ്റര്‍ റെനിന്‍, ബേബി റിയ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു.

എ പി അന്‍വര്‍ വണ്ടൂര്‍ സ്വാഗതവും റഷീദ് വലിയപറമ്പ് നന്ദിയും പറഞ്ഞു.

Keywords:  Saudi Arabia, Gulf, Meet, Friend, Programme, inauguration, Pharmacist, Friendly Meet conducted by NMC Workers, Jidha.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia