city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റിലീഫ് പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കും : മഞ്ചേശ്വരം കെഎംസിസി

ജിദ്ദ : (www.kasargodvartha.com 21.06.2016) കെഎംസിസി ജിദ്ദ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി വിശുദ്ധ റമളാന്‍ മാസത്തിന്റെ ഭാഗമായി നടപ്പിലാക്കിയ റിലീഫ് പ്രവര്‍ത്തനത്തിന്റെ വിശദമായ പ്രവര്‍ത്തനത്തിന്റെ ലഘു ലേഖ ' കാരുണ്യ ഹസ്തം 2016 ' പ്രകാശനം വ്യവസായ പ്രമുഖന്‍ ഇസ്സുദ്ദീന്‍ കുമ്പള നിര്‍വഹിച്ചു.

കെഎംസിസിയുടെ സാമൂഹ്യ സേവന പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന റമദാനിലെ കാരുണ്യ പ്രവര്‍ത്തനം ഈ വിശുദ്ധ മാസത്തിന്റെ പ്രത്യേക പുണ്യം കണക്കിലെടുത്തുകൊണ്ട് തന്നെ നൂറുകണക്കിന് ദുരിതം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസം പകരാനും ആഹ്ലാദം പകരുവാനും ഉതകുമാറ് വിവിധ തരത്തിലുള്ള റിലീഫ് പ്രവര്‍ത്തനം നടത്തി.

കഴിഞ്ഞ വര്‍ഷം ഈ വിധത്തില്‍ പത്ത് ലക്ഷത്തോളം രൂപയുടെ കാരുണ്യ പ്രവര്‍ത്തനം നടത്താന്‍ മണ്ഡലം കെഎംസിസിക്ക് സാധിച്ചിട്ടുണ്ട്. ഈ വര്‍ഷവും കൂടുതല്‍ വിപുലമായി ദുര്‍ബല കുടുംബങ്ങളെ കണ്ടെത്തി റിലീഫ് പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുവാന്‍ തീരുമാനിച്ചു. ചടങ്ങില്‍ കാസര്‍കോട് ജില്ല കെഎംസിസി പ്രസിഡണ്ട് ഹസ്സന്‍ ബത്തേരി, ഹമീദ് എഞ്ചിനീയര്‍, ഇബ്രാഹീം ഇബ്ബു, അസീസ് ഉളുവാര്‍, ഹനീഫ് മുണ്ട്യത്തട്ക്ക, മുഹമ്മദ് അലി, അബ്ദുല്‍ ഹമീദ് താജ്, ബഷീര്‍ ബായാര്‍, സിദ്ദീഖ് ഐഎന്‍ജി, ഹനീഫ് മേപ്രി, അസീസ് ഉപ്പള, സലാം, അഷ്‌റഫ്, ഹനീഫ് മഞ്ചേശ്വരം, ഹാഷിം കുമ്പള, ഉസ്മാന്‍ ബായാര്‍, മുഹമ്മദ് ദേവസ, ഫക്രബ്ബ, ഇബ്രാഹിം പെര്‍വാട് തുടങ്ങിയവര്‍ പങ്കെടുത്തു.

റിലീഫ് പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കും : മഞ്ചേശ്വരം കെഎംസിസി

Keywords: Gulf, Manjeshwaram, KMCC, Relief, Ramadan, Haneef Manjeshwaram, Ibrahim Pervad, Azees Uppala, Relief Activity will be expand ;Manjeshwram KMCC.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia