city-gold-ad-for-blogger

സ്വീകരണം നല്‍കി

ദുബൈ: (www.kasargodvartha.com 26/01/2015) സമയത്തിന്റെ അമൂല്യത മനസിലാക്കി ഭൗതിക, പാരത്രിക വിജയത്തിനുവേണ്ടി സമര്‍ത്ഥമായി ഉപയോഗപ്പെടുത്തി ഇഹപര വിജയം നേടണമെന്ന് കീഴൂര്‍ - മംഗളൂരു ഖാസി ത്വാഖ അഹ്മദ് മുസ്ല്യാര്‍ പ്രസ്താവിച്ചു. തളങ്കര ഖാസിലേന്‍ റൗളത്തുല്‍ ഉലൂം സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നിര്‍മിക്കുന്ന മാലിക് ദീനാര്‍ ഷാദി മഹലിന്റെ പ്രചരണാര്‍ത്ഥം ദുബൈയില്‍ എത്തിചേര്‍ന്ന അദ്ദേഹത്തിനും, എന്‍.എ. അബ്ദുല്ല ഖത്തറിനും ഖാസിലേന്‍ യു.എ.ഇ ജമാഅത്ത് നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു.

അബ്ദുല്‍ ഗഫൂര്‍ ഊദ് സ്വാഗതം പറഞ്ഞു. ഫൈസല്‍ മുഹ്‌സിന്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് അസ്ലം പി.എച്ച് ഉദ്ഘാടനം ചെയ്തു. എ.എസ്. സത്താര്‍, ഹൈദു പള്ളിക്കാല്‍, സത്താര്‍ മഗ്ട, ഷരീഫ് ഖാസിലേന്‍, മുനീര്‍ കരാമ തുടങ്ങിയവര്‍ സംസാരിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

സ്വീകരണം നല്‍കി

Keywords : Dubai, Gulf, Qasi Thaqa Ahmed Maulavi, Reception, Visit, Thalangara. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia