ഇസ്ലാമിക യുവത്വത്തിന്റെ മാതൃക പ്രവാചകചര്യ: സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍
Dec 21, 2014, 08:00 IST
ദുബൈ: (www.kasargodvartha.com 21.12.2014) പ്രവാസി ജീവിതത്തിന്റെ എല്ലാ മേഖലകളിലും വ്യക്തി, കുടുംബ, സാമൂഹിക, രാഷ്ട്രീയ ജീവിതങ്ങളില്‍ പരിപൂര്‍ണ മാതൃക പ്രവാചകരുടേതായിരിക്കണമെന്ന് കുമ്പോള്‍ സയ്യിദ് അലി തങ്ങള്‍ പറഞ്ഞു. യു.എ.ഇ ബായാര്‍ ജമാഅത്ത് കമ്മിറ്റി ദുബൈ റാഫി ഹോട്ടലില്‍ സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവജനങ്ങള്‍ മഹത്തായ ഇസ്ലാമിക പൈതൃകത്തിന്റെ പാരമ്പര്യത്തെ കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്വത്തെ വെല്ലുവിളിയായി ഏറ്റെടുത്ത് സുന്നത്തു ജമാഅത്തിന്റെ പാതയില്‍ ഉറച്ചു നില്‍ക്കണം. പിറന്നനാടിന്റെ അഖണ്ഡതയ്ക്കും സമാധാനത്തിന്നും ഐക്യത്തിനും സൗഹാര്‍ദത്തിനും ശക്തമായ ഇടപെടലുകള്‍ നടത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
വര്‍ധിച്ചു വരുന്ന സോഷ്യല്‍ മീഡിയകളുടെ ഉപയോഗത്തില്‍ നല്ലത് മാത്രം തെരഞ്ഞെടുക്കാനും തിന്മകളെ തിരിച്ചറിയാനും പുതുതലമുറ ശ്രദ്ധിക്കണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
പോന്നങ്കളം അബ്ദുല്ലക്കുഞ്ഞി ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ബായാര്‍ മുഹമ്മദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഫൈസല്‍ റഹ്മാനി മുഖ്യപ്രഭാഷണം നടത്തി. അബ്ദുര്‍ റഹ്മാന്‍ സഅദി, ഷരീഫ് പൊന്നങ്കളം, നൗഷാദ് ഫൈസി, അഷ്‌റഫ് പി.പി തുടങ്ങിയവര്‍ സംസാരിച്ചു. അസീസ് ബെള്ളൂര്‍ സ്വാഗതവും ഖലീല്‍ മാളിഗെ നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Dubai, Gulf, Reception, Sayyid Ali Thangal Kumbol. UAE Bayar Jamaath Committee.
Advertisement: