സന്തോഷ് ഹെഗ്‌ഡെയ്ക്ക് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി
Mar 24, 2016, 11:00 IST
ദുബൈ: (www.kasargodvartha.com 24/03/2016) ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയ കര്‍ണാടക മുന്‍ ലോകായുക്ത മേധാവി ജസ്റ്റിസ് എന്‍ സന്തോഷ് ഹെഗ്‌ഡെയ്ക്ക് ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദിയും എം ഫ്രണ്ട്‌സും ചേര്‍ന്ന് ദുബൈ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. യൂസുഫ് അല്‍ഫല, കെ എം അബ്ബാസ്, റശീദ് വിട്ട്‌ല, അഷ്‌റഫ് കര്‍ളെ, ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ്, ഹനീഫ മംഗളൂരു എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
വെള്ളിയാഴ്ച വൈകിട്ട് ആറ് മണിക്ക് ദുബൈ ഇന്ത്യാക്ലബ്ബില്‍ കന്നഡിഗ യു എ ഇയും ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദിയും ആശയ വിനിമയ പരിപാടി നടത്തും. തുടര്‍ന്ന് ജസ്റ്റിസ് എന്‍ സന്തോഷ് ഹെഗ്‌ഡെയെ ആദരിക്കും. ബി ആര്‍ ഷെട്ടി അധ്യക്ഷത വഹിക്കും. ഇതേ വേദിയില്‍ യുഎ ഇ എ എക്‌സ്‌ചേഞ്ച് പ്രസിഡണ്ട് വൈ സുധീര്‍കുമാര്‍ ഷെട്ടിയെ ആദരിക്കും. വിവരങ്ങള്‍ക്ക് 0564243907.
Keywords : Dubai, Reception, Airport, Gulf, Santosh Hegde, Programme.