city-gold-ad-for-blogger

കീഴുര്‍ സംയുക്ത ജമാഅത്ത് ഭാരവാഹികള്‍ക്ക് ദുബൈയില്‍ സ്വീകരണം

ദുബൈ: കീഴുര്‍ സംയുക്ത  ജമാഅത്ത് ഭാരവാഹികള്‍ക്ക് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം. കീഴുര്‍ സംയുക്ത ജമാഅത്ത് ഗള്‍ഫ് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച  രാവിലെ  ദുബൈയിലെത്തിയ ജമാഅത്ത് ഭാരവാഹികളായ കല്ലട്ര മാഹിന്‍ ഹാജി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ഖത്തര്‍ ഇബ്രാഹിം ഹാജി, കല്ലട്ര അബ്ദുല്‍ ഖാദര്‍, ഹമീദ് കുണിയ എന്നിവരെയാണ് സംയുക്ത  ജമാഅത്തിന്റെ ഗള്‍ഫ് പ്രതിനിധികള്‍ സ്വീകരിച്ചത്.

കീഴുര്‍ സംയുക്ത  ജമാഅത്ത് ഭാരവാഹികള്‍ക്ക് ദുബൈയില്‍ സ്വീകരണംഎം.എ. മുഹമ്മദ് കുഞ്ഞി, ടി.ആര്‍. ഹനീഫ്,റാഫി കല്ലട്ര,  ഷബീര്‍ കീഴുര്‍, തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. കീഴുര്‍ സംയുക്ത  ജമാഅത്ത് പ്രസിഡന്റ്  ഡോ. എന്‍. എ. മുഹമ്മദ് ചൊവ്വാഴ്ച വൈകീട്ടോടെ ദുബൈയിലെത്തും.

ജനുവരി 18ന് വെള്ളിയാഴ്ച വൈകുന്നേ­രം അഞ്ച് മണിക്ക് ദേര നാസര്‍ സ്‌ക്വ­യ­റിലെ ലാന്‍ഡ് മാര്‍ക്ക്­ ഹോ­ട്ട­ലി­ല്‍ ചേ­രുന്ന ഗള്‍ഫ് കോ­ഓര്‍ഡിനേ­ഷന്‍ ക­മ്മി­റ്റി രൂ­പീക­ര­ണ കണ്‍­വെന്‍­ഷ­നില്‍ ജമാഅ­ത്ത് നേ­താ­ക്കള്‍ സം­ബ­ന്ധി­ക്കും.

Releated News:
കീഴൂര്‍ സംയുക്ത ജമാഅത്ത് ഗള്‍­ഫ്­ ക­മ്മിറ്റി രൂ­പീ­ക­രി­ക്കുന്നു

Keywords:  Kizhur, Melparamba, UAE-jamaath-committee, Gulf, UAE, kasaragod, N.A. Mohammed, Kallatra Mahin Haji, Gulf,  Committee, Reception to Kizhur Samyuktha Jama-ath leaders


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia