വിദ്യാഭ്യാസ - സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് സാമ്പത്തിക സഹായം നൽകും: ചെര്‍ക്കളം
Nov 11, 2013, 09:00 IST
സൗദി സന്ദര്‍ശനത്തിനായി എത്തിയ ചെര്‍ക്കളം ജിദ്ദ - കാസര്‍കോട് ജില്ലാ കെ.എം.സി.സി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പലിശയില്ലാതെയാണ് സഹായങ്ങള്‍ നല്‍കുക. സര്‍വീസ് ചാര്‍ജ് ഈടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്റെ കേരളത്തിലെ ആസ്ഥാനം നവംബര്‍ 18ന് കോഴിക്കോട്ട് പ്രവര്‍ത്തനം തുടങ്ങും. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍കോട് എന്നിവിടങ്ങളില്‍ മേഖല ഓഫീസുകളുണ്ടാവും. എല്ലാ ജില്ലകളിലും ഓഫീസുണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട് ജില്ലയിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ശിഹാബ് തങ്ങളുടെ പേരില്‍ ബൈത്തുറഹ്മ വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ ജില്ലാ മുസ്‌ലിം ലീഗ് തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്ന 41 വീടുകളുടെ നിര്‍മാണം നവംബറില്‍ ആരംഭിക്കും.
പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍ വിജയിച്ചാല്‍ മതേതര ഇന്ത്യയില്‍ ഫാസിസ്റ്റ് ശക്തികള്‍ അധികാരത്തില്‍ വരില്ല. സൗദിയിലെ പുതിയ തൊഴില്‍ നിയമങ്ങള്‍ കാരണം നാട്ടിലേക്ക് മടങ്ങേണ്ടിവരുന്നവര്‍ക്ക് പ്രായോഗികമായ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുമെന്നും മുന്‍മന്ത്രി കൂടിയായ ചെര്‍ക്കളം അബ്ദുല്ല കൂട്ടിച്ചേര്‍ത്തു.
അനാകിഷ് സീസണ്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് ഹസന്‍ ബത്തേരി അധ്യക്ഷത വഹിച്ചു. നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. അന്‍വര്‍ ചേരങ്കൈ, പി.വി.സി മമ്മു, കെ.വി ഗഫൂര്‍, അഹമ്മദ് പാളയാട്ട്, അബൂബക്കര്‍ അരിമ്പ്ര, എസ്.എല്‍.പി മുഹമ്മദ് കുഞ്ഞ്, സി.കെ ശാക്കിര്‍, നിസാം മമ്പാട്, പി.എം.എ ജലീല്‍, ഇസ്മാഈല്‍ മുണ്ടക്കുളം, സഹല്‍ തങ്ങള്‍, മജീദ് പുകയൂര്‍, സി.കെ റസാഖ് മാസ്റ്റര്‍, നാസര്‍ എടവനക്കാട്, ടി.പി ശുഐബ്, ഉബൈദ് വണ്ടൂര്‍, വി.പി മുസ്തഫ, ഹബീബ് ആലുവ, ഉമര്‍ അരിപ്പാമ്പ്ര, അസീസ് ഉള്‍വാര്‍, ബഷീര്‍ ചിത്താരി, ജാഫറലി പാലക്കോട്, ഖാദര്‍ ചെര്‍ക്കള, കെ.എം ഇര്‍ഷാദ്, അസീസ് ഉപ്പള, മുഹമ്മദ് ബേര്‍ക്ക പ്രസംഗിച്ചു.
ഹമീദ് എഞ്ചിനീയര്‍, റഹീം പള്ളിക്കര, അസീസ് കോടി, സമീര്‍ ചേരങ്കൈ, ഇബ്രാഹിം അട്ക്ക നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി യൂസുഫ് ഹാജി പടന്ന സ്വാഗതവും അബ്ദുല്ല ഹിറ്റാച്ചി നന്ദിയും പറഞ്ഞു. അബൂബക്കര്‍ ദാരിമി ആലമ്പാടി പ്രാര്‍ഥന നടത്തി.
Keywords : Cherkalam Abdulla, Gulf, KMCC, Reception, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752