പ്രവാസി കൂട്ടായ്മകള്‍ മാതൃരാജ്യത്തിന്റെ ദുരിതമകറ്റുന്നു: അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കളം
Feb 10, 2015, 09:00 IST
ദുബൈ: (www.kasargodvartha.com 10/02/2015) കാതങ്ങള്‍ക്ക് ദൂരെയുള്ള സ്വന്തക്കാര്‍ക്കെന്നത് പോലെ തന്നെ സ്വന്തം നാടിനും വേണ്ടി കഠിനാധ്വാനം ചെയ്യുന്നവരാണ് പ്രവാസി സമൂഹമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കളം അഭിപ്രായപ്പെട്ടു. ചെറുതും വലുതുമായ അനേകം പ്രവാസി കൂട്ടായ്മകളിലൂടെ നമ്മുടെ നാടുകളിലെ ദുരിതങ്ങള്‍ക്ക് ഒരു പരിധി വരേയെങ്കിലും പരിഹാരമുണ്ടാവുന്നുണ്ട്. ഇത്തരം കൂട്ടായ്മകളുടെ പ്രവര്‍ത്തനങ്ങളെ നന്ദിയോടെ സ്മരിക്കുന്നതായും അദ്ദേഹം പറഞ്ഞു. ദുബൈ ചെര്‍ക്കള മുസ്ലിം വെല്‍ഫയര്‍ സെന്റര്‍(CMWC) ദുബൈ റാഫി ഹോട്ടലില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വീകരണ യോഗം പ്രസിഡണ്ട് മുനീര്‍ പി ചെര്‍ക്കളത്തിന്റെ അധ്യക്ഷതയില്‍ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി ഹനീഫ് ചെര്‍ക്കളം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അസീസ് കമാലിയ സ്വാഗതം പറഞ്ഞു.
ഐ.പി.എം ഇബ്രാഹിം, ലത്വീഫ് മഠത്തില്‍, സത്താര്‍ നാരമ്പാടി, നൗഫല്‍ ചേരൂര്‍, സിദ്ദീഖ് കനിയടുക്കം, മുനീര്‍ കനിയടുക്കം, ഷാഫി ഖാസി വളപ്പില്‍, ഇസ്മാഈല്‍, ഇല്ല്യാസ്, ലത്വീഫ്, കബീര്‍, മൊയ്തീന്‍ ചെര്‍ക്കള, മുനീര്‍ ബി പ്രസംഗിച്ചു. ട്രഷറര്‍ സിദ്ദീഖ് സി.എം.സി നന്ദി പറഞ്ഞു.

Keywords : Dubai, KMCC, Reception, Cherkala, Committee, Gulf, Muslim-league, Abdulla Kunhi Cherkala.