city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മലബാര്‍ ഇസ്ലാമിക് അക്കാദമി ഉത്തര മലബാറിന്റെ അഭിമാനം: ത്വാഖ ഉസ്താദ്

ദുബൈ: (www.kasargodvartha.com 29/06/2016) മൗതഭൗതീക സമന്വയ വിദ്യഭ്യാസത്തോടൊപ്പം സമുന്നത തൊഴില്‍ മേഖലകളിലേക്ക് വിദഗ്ദരെ ഉല്‍പ്പാദിപ്പിക്കുക വഴി സാമൂഹിക സുരക്ഷിതത്വം കൂടി ഉറപ്പു വരുത്തിക്കൊണ്ട് കാസര്‍കോട് തലയുയര്‍ത്തി നില്‍ക്കുന്ന സ്ഥാപനം ഇന്നാട്ടിലെ ജനങ്ങള്‍ക്ക് മാത്രമല്ല ഉത്തര മലബാറിന് തന്നെ ഉപകാരപ്രദമാണെന്ന് മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ജനറല്‍ സെക്രട്ടറിയും കീഴൂര്‍ മംഗളൂരു ഖാസിയുമായ ത്വാഖ ഉസ്താദ് അഭിപ്രായപ്പെട്ടു. മലബാര്‍ ഇസ്ലാമിക് അക്കാദമി ദുബൈ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ നല്‍കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഈ ജില്ലകളിലെ മുസ്ലിം സമുദായത്തെ ഉന്നത വിദ്യാഭ്യാസത്തിലേക്ക് കൈപിടിച്ചുയര്‍ത്തി ഇന്നുകാണുന്ന പുരോഗതിയിലേക്ക് നയിച്ച ശഹീദെ മില്ലത്ത് ചെമ്പരിക്ക ഖാസിയുടെ വിയര്‍പ്പുകണങ്ങളാണ് ഈ മഹാ സ്ഥാപനത്തിന് ജന്മവും പ്രാണവായുവും നല്‍കിയത്. ഇന്ന്
ലോകത്തിന്റെ എല്ലാമുക്കിലും മലബാറിന്റെ ഉല്‍പന്നകള്‍ ഉന്നത തസ്തികകളിലും ദീനീദഅവത്തിലും വ്യാപൃതരായിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ മാത്രം വലിയ മൂന്ന് വിദ്യഭ്യാസ സ്ഥാപനങ്ങള്‍ നട്ടുവളര്‍ത്തുകയും ഒട്ടനവധി സ്ഥാപനങ്ങള്‍ക്ക് വിത്തുപാകുകയും ചെയ്ത ആ മഹാ മനീഷി ഇന്നു നമ്മോടൊപ്പമില്ല. നമുക്കേവര്‍ക്കും വഴികാട്ടിയായ ആ വിളക്കുമാടത്തേയാണ് ഇരുട്ടിന്റെ ശക്തികള്‍ തല്ലിക്കെടുത്തിയത്.

ആറാണ്ടുകള്‍ പിന്നിട്ടിട്ടും നീതിക്കുവേണ്ടി ഇപ്പോഴും കുടുംബങ്ങള്‍ക്കും ജനകീയ മുന്നണികള്‍ക്കും സമരപ്പന്തലില്‍ കുത്തിയിരിക്കേണ്ടി വന്നതിന്ന് കാലം ഒരിക്കലും മാപ്പ് തരില്ല. പ്രസ്ഥാനത്തെ പോറ്റി വളര്‍ത്തുന്നതോടൊപ്പം പെറ്റുമ്മയുടെ ഘാതകരെ കണ്ടെത്തുന്നതിന്ന് വേണ്ടി പരിശ്രമിക്കേണ്ടതും ഈ സ്ഥാപനത്തെ സ്‌നേഹിക്കുന്നവരുടെ ബാധ്യത കുടിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേര റഫീ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ മലബാര്‍ ഇസ്ലാമിക് ദുബൈ കമ്മിറ്റി പ്രസിഡണ്ട് സലാം ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ഹാജി കല്ലിങ്കാല്‍ സ്വാഗതം പറഞ്ഞു. ദുബൈ കെ എം സി സി സംസ്ഥാന സെക്രട്ടറി എം എ മുഹമ്മദ് കുഞ്ഞി സംഗമം ഉദ്ഘാടനം ചെയ്തു.

ദുബൈ ഹോളി ഖുര്‍ആന്‍ ഇന്റര്‍ നാഷണല്‍ അവാര്‍ഡ് കമ്മിറ്റിയുടെ വിശിഷ്ടാതിഥിയായി എത്തിയ ഖാസിയാറത് ത്വാഖ അഹ് മദ് മുസ്ല്യാര്‍ക്കും എം ഐ സി യുടെ പ്രചരാണര്‍ത്ഥം യു എ ഇ യിലെത്തിയ സ്ഥാപന പ്രസിഡണ്ടും സമസ്ത കേന്ദ്ര മുഷാവറ അംഗവുമായ യു എം ഉസ്താദിനും സംഗമത്തില്‍ സ്വീകരണം നല്‍കി.

ദുബൈ സുന്നി സെന്റര്‍ ജനറല്‍ സെക്രട്ടറി ഷൗക്കത്ത് ഹുദവി, ഖലീലു റഹ് മാന്‍ കാശിഫി, മൊയ്തു നിസാമി, അബ്ദുല്‍ ഖാദര്‍ അസ്അദി, കബീര്‍ അസ്അദി, ഹനീഫ ചെര്‍ക്കള, ഹംസ തൊട്ടി, ഹനീഫ ടി ആര്‍, അസീസ് മൗലവി, ഫൈസല്‍ മുഹ്‌സിന്‍ ദീനാര്‍, സലാം കന്യാപാടി, നൂറുദ്ദീന്‍ ആറാട്ടുകടവ്, ഫൈസല്‍ പട്ടേല്‍, ഫാസില്‍ മെട്ടമ്മെല്‍, മുഹമ്മദ് കുഞ്ഞി സ്‌പെക്, ഇ ബി അഹ് മദ്, അസീസ് ബെള്ളൂര്‍, സുബൈര്‍ മാങ്ങാട്, സി എച്ച് നൂറുദ്ദീന്‍, മുനീര്‍ ടി കെ, ഡോക്ടര്‍ ഇസ്മാഈല്‍, ഹനീഫ കുംബടാജ, ഇല്യാസ് കട്ടക്കാല്‍, സിദ്ദീഖ് കനിയടുക്കം, റാഫി പള്ളിപ്പുറം, സത്താര്‍ നാരംപാടി, റഷീദ് ഹുദവി, മുനീഫ് ബദിയടുക്കം, റഹ് മാന്‍ പടിഞ്ഞാര്‍, റഹീം താജ് തുടങ്ങിയവര്‍ സംസാരിച്ചു.

ത്വാഖ ഉസ്താദിനുള്ള എം ഐ സിയുടെ ഉപഹാരം അസീസ് കമാലിയ, ഇല്യാസ് കട്ടക്കാല്‍, സുബൈര്‍ മാങ്ങാട് എന്നിവരും യു എം ഉസ്താദിനുള്ള ഉപഹാരം സലാം ഹാജി, റഷീദ് ഹാജി, അബ്ബാസ് കളനാട് എന്നിവരും ചേര്‍ന്ന് നല്‍കി. അബ്ബാസ് കളനാട് സംഗമത്തിന്
നന്ദി പറഞ്ഞു. 

മലബാര്‍ ഇസ്ലാമിക് അക്കാദമി ഉത്തര മലബാറിന്റെ അഭിമാനം: ത്വാഖ ഉസ്താദ്

മലബാര്‍ ഇസ്ലാമിക് അക്കാദമി ഉത്തര മലബാറിന്റെ അഭിമാനം: ത്വാഖ ഉസ്താദ്

മലബാര്‍ ഇസ്ലാമിക് അക്കാദമി ഉത്തര മലബാറിന്റെ അഭിമാനം: ത്വാഖ ഉസ്താദ്

മലബാര്‍ ഇസ്ലാമിക് അക്കാദമി ഉത്തര മലബാറിന്റെ അഭിമാനം: ത്വാഖ ഉസ്താദ്


Keywords : MIC, Gulf, Reception, Qasi Thaqa Ahmed Maulavi, Programme, SKSSF.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia