എസ് ഡി പി ഐ കാസര്‍കോട് ജില്ലാ സെക്രട്ടറിക്ക് ദുബൈയില്‍ സ്വീകരണം നല്കി
Dec 2, 2016, 12:08 IST
ദുബൈ: (www.kasargodvartha.com 02/12/2016) ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദുബൈയിലെത്തിയ കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രൊഫ. സി.ടി. സുലൈമാന്‍ എസ് ഡി പി ഐ ദുബൈ മേഖലാ കാസര്‍കോട് ജില്ലാ കമ്മിറ്റി സ്വീകരണം നല്കി. ദേര റോസ് മലബാര്‍ ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ ജില്ലാ സെക്രട്ടറി ഗഫൂര്‍ ബംബ്രാണി സ്വാഗതം പറഞ്ഞു.
പ്രസിഡണ്ട് അര്‍ഷാദ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഹമീദ് എരിയാല്‍, മുബാറക് മഞ്ചേശ്വരം, ഫാറൂഖ് തളങ്കര, റഷീദ് ദേളി തുടങ്ങിയ മണ്ഡലം പ്രതിനിധികള്‍ പങ്കെടുത്തു. വൈസ് പ്രസിഡണ്ട് സലാം കസ്സു നന്ദി പറഞ്ഞു.
പ്രസിഡണ്ട് അര്‍ഷാദ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഹമീദ് എരിയാല്‍, മുബാറക് മഞ്ചേശ്വരം, ഫാറൂഖ് തളങ്കര, റഷീദ് ദേളി തുടങ്ങിയ മണ്ഡലം പ്രതിനിധികള്‍ പങ്കെടുത്തു. വൈസ് പ്രസിഡണ്ട് സലാം കസ്സു നന്ദി പറഞ്ഞു.
Keywords: Dubai, Gulf, Reception, SDPI, Reception for SDPI Kasaragod district secretary.