സലാം ബായാറിനു ദുബൈയില്‍ സ്വീകരണം നല്‍കി
Mar 6, 2016, 09:00 IST
ദുബൈ: (www.kasargodvartha.com 06/03/2016) ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദുബൈയിലെത്തിയ മുസ്ലിം ലീഗ് നേതാവ് സലാം ബായാറിനു പൈവളികെ പഞ്ചായത്ത് കെ എം സി സി സ്വീകരണം നല്‍കി. ശനിയാഴ്ച ചേര്‍ന്ന യോഗം തിരഞ്ഞെടുപ്പ് കാമ്പയിനില്‍ പഞ്ചായത്ത് കമ്മിറ്റി പരിധിയില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്തു.
കേരളത്തില്‍ ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറപ്പെടുപ്പിക്കുന്നതിന് മുമ്പ് തന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തി മുസ്ലിം ലീഗ് ആത്മവിശ്വാസത്തില്‍ മുന്നേറുമ്പോള്‍ മഞ്ചേശ്വരം മണ്ഡലത്തിലെ തങ്ങളുടെ സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി ശക്തമായി രംഗത്തിറങ്ങാന്‍ ദുബൈയിലുള്ള പൈവളികെ പഞ്ചായത്ത് കെ എം സി സി പ്രവര്‍ത്തകര്‍ ആവേശത്തോടെ ഒരുക്കങ്ങള്‍ ആരംഭിച്ചു.
ശാക്കിര്‍ ബായാറിന്റെ അധ്യക്ഷതയില്‍ മണ്ഡലം കെ എം സി സി പ്രസിഡണ്ട് അയൂബ് ഉറുമി ഉദ്ഘാടനം ചെയ്തു. അസീസ് ബള്ളൂര്‍, അഷ്‌റഫ് ബായാര്‍, അഷ്‌റഫ് ഉളുവാര്‍, ഷരീഫ് പൊന്നങ്കളം, അസീസ് സുബ്ബയ്യകട്ട, ബഷീര്‍ ചേവാര്‍, റഹീം പെര്‍മുദ, ബഷീര്‍ പൈവളികെ, ഷരീഫ് ബള്ളൂര്‍, റസാഖ് ജാറം തുടങ്ങിയവര്‍ സംസാരിച്ചു. ഖലീല്‍ മളിഗെ സ്വാഗതവും ഇബ്രാഹിം ബാജൂരി നന്ദിയും പറഞ്ഞു.
Keywords : Dubai, Reception, KMCC, Election, Gulf, Manjeshwaram, Salam Bayar.