city-gold-ad-for-blogger

ഗായകന്‍ നിഷാദിന് ദുബൈയില്‍ സ്വീകരണം നല്‍കി

ദുബൈ: (www.kasargodvartha.com 21/12/2015) തനിമയാര്‍ന്ന ഇശലുകളില്‍ കോര്‍ത്ത മാപ്പിളപ്പാട്ട് ആലാപനത്തിലൂടെ സോഷ്യല്‍ മീഡിയകളില്‍ ചലനങ്ങള്‍ തീര്‍ത്ത കാസര്‍കോടന്‍ ഗായകന്‍ നിഷാദ് കാസര്‍കോടിന് ദുബൈ 'തണല്‍' ഹാഷിം സ്ട്രീറ്റ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. ഭാരതം ദര്‍ശിച്ച അനുഗ്രഹീത ഗായകന്‍ മുഹമ്മദ് റാഫിയുടെ അഞ്ഞൂറില്‍ പരം ഗാനങ്ങള്‍ ഹൃദ്യസ്ഥമാക്കിയിട്ടുള്ള നിഷാദ് കാസര്‍കോടിന് ഇനിയും ഒരുപാട് മുന്നോട് പോവാനാവുമെന്ന് സ്വീകരണ യോഗത്തില്‍ സംബന്ധിച്ചവര്‍ അഭിപ്രായപ്പെട്ടു.

ഹാഷിം സ്ട്രീറ്റ് 'തണല്‍' ദുബൈ ഭാരവാഹി ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. മുസ്തഫ, ഹബീബ് പയ്യോളി ഉപഹാരം സമര്‍പ്പിച്ചു. നിഷാദ് സ്വീകരണത്തിന് നന്ദി പറഞ്ഞു. അബ്ദു ടി എച്ച് സ്വാഗതവും ഇഖ്ബാല്‍ പയ്യോളി നന്ദിയും പറഞ്ഞു.
ഗായകന്‍ നിഷാദിന് ദുബൈയില്‍ സ്വീകരണം നല്‍കി

Keywords:  Dubai, Gulf, Reception, Reception for Nishad Dubai.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia