city-gold-ad-for-blogger

മഞ്ചേശ്വരം എം എല്‍ എക്ക് ഖത്തര്‍ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി

ഖത്തര്‍: (www.kasargodvartha.com 16/10/2016) നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ നിന്ന് 89 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച പി ബി അബ്ദുല്‍ റസാഖ് എം എല്‍ എക്ക് ഖത്തര്‍ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി.

മണ്ഡലം സെക്രട്ടറി റസാഖ് കല്ലാറ്റി അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ എം സി സി ഖത്തര്‍ സംസ്ഥാന പ്രസിഡന്റ് എസ് എ എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍  ഡല്‍ഹി കെ എം സി സി പ്രസിഡന്റ് സുപ്രീം കോടതി അഭിഭാഷകനുമായ അഡ്വ ഹാരിസ് ബീരാന്‍, മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം അഹ്മദ് അടിയോട്ടില്‍, ഖത്തര്‍ കെ എം സി സി മുതിര്‍ന്ന നേതാവ് എം പി ഷാഫി ഹാജി, എം ടി പി മുഹമ്മദ് കുഞ്ഞി, ലുക്മാന്‍ തളങ്കര കെ എസ് അബ്ദുല്ല, ബഷീര്‍ ചെര്‍ക്കള, ശംസുദ്ദിന്‍ ഉദിനൂര്‍, കാദര്‍ ഉദുമ, സിദ്ദിഖ് മണിയംപറ തുടങ്ങിയവര്‍ സംസാരിച്ചു.

റഷീദ് മൗലവിയുടെ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തില്‍ മണ്ഡലം സെക്രട്ടറി കെ ബി മുഹമ്മദ് ബായാര്‍ സ്വാഗതവും ഷുക്കൂര്‍ മണിയംപാറ നന്ദിയും പറഞ്ഞു.

മഞ്ചേശ്വരം എം എല്‍ എക്ക് ഖത്തര്‍ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി

Keywords: Gulf, Qatar, Qatar KMCC, MLA, PB Abdul Razak, SAM Basheer, Inauguration, Razak Kallaati, Haris Beeran.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia