city-gold-ad-for-blogger

പ്രബോധകര്‍ കര്‍മ രംഗത്ത് സജീവമാവുക: കല്ലക്കട്ട തങ്ങള്‍

ദമാം: (www.kasargodvartha.com 02.05.2016) സമൂഹം ജീര്‍ണതയിലേക്ക് കൂപ്പു കുത്തുന്ന ഭീതിത സാഹചര്യത്തില്‍ പ്രബോധകര്‍ കര്‍മ രംഗത്ത് ഊര്‍ജസ്വലതയോടെ മുന്നേറണമെന്ന് പ്രമുഖ സയ്യിദും കേരള മുസ്ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ പ്രസിഡണ്ടുമായ സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി അല്‍ ഹൈദരൂസി തങ്ങള്‍ പറഞ്ഞു. ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദമാമില്‍ എത്തിയ തങ്ങള്‍ക്ക് സീക്കോ സഅദിയ്യ ഹാളില്‍ നല്‍കിയ സ്വീകരണ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിനു മുഴുവന്‍ വെളിച്ചം നല്‍കിയ നൂറ്റാണ്ടിന്റെ വിളക്കു മാടങ്ങളായ താജുല്‍ ഉലമ, നൂറുല്‍ ഉലമ തുടങ്ങിയവരുടെ ജീവിതം പ്രവര്‍ത്തകര്‍ക്ക് എന്നും ഒരു പ്രചോദനമാണ്. സര്‍വകര്‍ക്കും അനുഗ്രഹം ചൊരിയുന്ന മാതൃക ജീവിതം കാഴ്ചവെക്കാന്‍ എല്ലാവരും തയ്യറായാല്‍ പൂര്‍വ പ്രതാപം വീണ്ടെടുക്കാന്‍ നമുക്ക് കഴിയുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

സംഗമത്തില്‍ യൂസുഫ് സഅദി അയ്യങ്കേരി അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുഞ്ഞി അമാനി മുഖ്യ പ്രഭാഷണം നടത്തി. ഐ സി എഫ് ദമാം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്‍ ലത്വീഫ് അഹ്‌സനി, സെക്രട്ടറി അന്‍വര്‍ കളറോഡ്, മുഹമ്മദ് കുഞ്ഞി അമാനി, യൂസുഫ് സഅദി അയ്യങ്കേരി, സഅദിയ്യ കോബാര്‍ പ്രസിഡണ്ട് അബ്ദുല്ല ഫൈസി, മുഹിമ്മാത്ത് ദമാം സെക്രട്ടറി ഹസൈനാര്‍ ഹാജി പജ്ജിക്കട്ട, സഅദിയ്യ ദമാം വൈസ് പ്രസിഡണ്ട് അബ്ബാസ് കുഞ്ചാര്‍, സെക്രട്ടറി മുനീര്‍ ആലംപാടി, സാന്ത്വനം കാസര്‍കോട് പ്രസിഡണ്ട് സിദ്ദീഖ് സഖാഫി ഉര്‍മി തുടങ്ങിയവര്‍ സംബന്ധിച്ചു.

ലത്വീഫ് പള്ളത്തടുക്ക സ്വാഗതവും മഅ്മഅ് കല്ലക്കട്ട സെക്രട്ടറി സയ്യിദ് അബ്ദുസ്സലാം അല്‍ ഹൈദറൂസി നന്ദിയും പറഞ്ഞു.

പ്രബോധകര്‍ കര്‍മ രംഗത്ത് സജീവമാവുക: കല്ലക്കട്ട തങ്ങള്‍

Keywords : Reception, Gulf, Jamia-Sa-adiya-Arabiya, Kallakkatta Thangal.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia