city-gold-ad-for-blogger

വോളണ്ടിയര്‍ സേവനം ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തി: കോണ്‍സല്‍ ജനറല്‍

വോളണ്ടിയര്‍ സേവനം ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തി: കോണ്‍സല്‍ ജനറല്‍

ജിദ്ദ: ഇന്ത്യന്‍ വോളണ്ടിയര്‍മാരുടെ ഹജ്ജ് സേവനം ലഭ്യമായത് ലോകത്തിന്റെ നാനാ ദിക്കുകളില്‍ നിന്നുമെത്തിയ തീര്‍ത്ഥാടകര്‍ക്കാര്‍ക്കാണെന്നും ഇത് ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയെന്നും കോണ്‍സല്‍ ജനറല്‍ ഫയിസ് അഹ്മദ് കിദ്വായി പറഞ്ഞു.

ഹജ്ജ് സേവനത്തില്‍ പങ്കെടുത്ത ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വോളണ്ടിയര്‍മാര്‍ക്ക് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈദ് ആഘോഷവും കുടുംബവും കൂട്ടുകാരുമായുള്ള ഉല്ലാസവും മാറ്റി വെച്ച് ഹാജിമാര്‍ക്കായി മിനായില്‍ സേവനത്തിനിറങ്ങിയെ വോളണ്ടിയര്‍മാരെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കുറ്റമറ്റ രീതിയില്‍ തയ്യാറാക്കിയ മീനയുടെ ഭൂപടം വിവിധ സംഘടനാ വോളണ്ടിയര്‍മാര്‍ക്കടക്കം ഏറെ ഉപകാരപ്രദമായതായും വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നുള്ള സേവകരെ ഏകോപിപ്പിച്ചു കൊണ്ടുള്ള ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകയാണെന്നും സി.ജി പറഞ്ഞു. വിവിധ സൗദി ഏജന്‍സികള്‍ ഇന്ത്യന്‍ സന്നദ്ധ സേവകരുടെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചതായും കോണ്‍സുലേറ്റുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായും അദ്ദേഹം അറിയിച്ചു. 

കോണ്‍സുലേറ്റിനു കീഴില്‍ വിവിധ സംഘടകളുടെ വോളണ്ടിയര്‍ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കാനായത് ഏറെ ഗുണം ചെയ്തു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ വേ സജ്ജീകരണങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അബ്ദുല്‍ ഗനി അധ്യക്ഷത വഹിച്ചു. വി പി മുഹമ്മദലി(മാനേജിങ് ഡയറക്ടര്‍, ജിദ്ദ നാഷനല്‍ ഹോസ്പിറ്റല്‍), ഖാദര്‍ ഖാന്‍(പ്രസിഡന്റ് ഐ.പി.ഡബ്ല്യു.എഫ്്്), സലീം ഖാദിരി(സെക്രട്ടറി ഐ.പി.ഡബ്ല്യു.എഫ്്), മുഹമ്മദ്് അബ്ദുല്‍ അസീസ് കിദ്വായി, എസ് ആര്‍ ശരീഫ്(അല്‍ ഫദ്ല്‍ സ്‌കൂള്‍, മക്ക), സക്കരിയ്യ ഗുലാം അഹ്മദ് ബിലാദി, സലാഹ് കാരാടന്‍, അബ്ദുല്‍ വദൂദ്, അഷ്‌റഫ്് മൊറയൂര്‍(ഹജ്ജ്്് കോ ഓഡിനേറ്റര്‍, ഫ്രറ്റേണിറ്റി ഫോറം) പ്രസംഗിച്ചു. മുനീര്‍ ഖിറാഅത്ത്് നടത്തി. മുജാഹിദ് പാഷ(ഫ്രറ്റേണിറ്റി ഫോറം നോര്‍ത്തേന്‍ സ്്്‌റ്റേറ്റ് കോ ഓഡിനേറ്റര്‍) സ്വാഗതം പറഞ്ഞു. പി കെ ബഷീര്‍, കബീര്‍ കൊണ്ടോട്ടി, ഇഖ്്ബാല്‍ ചെമ്പന്‍, ഷംസു മലപ്പുറം, ഇ എം അബ്ദുല്ല, ഷംസു കൊാേട്ടി നേതൃത്വം നല്‍കി.

Keywords: Hajj-volunteers, Reception, IFF, Gulf, jeddah

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia