city-gold-ad-for-blogger

ജീവകാരുണ്യ രംഗത്ത് പ്രവാസികളുടെ സേവനങ്ങള്‍ മാതൃകാപരം: എ അബ്ദുര്‍ റഹ് മാന്‍

ദുബൈ: (www.kasargodvartha.com 28.06.2016) ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സാമൂഹിക - സാമുദായിക വളര്‍ച്ചയിലും പ്രവാസികള്‍ വിശിഷ്യാ കെ എം സി സി പ്രവര്‍ത്തകരുടെ ഇടപെടലുകള്‍ ശ്ലാഘനീയവും അനുകരണീയവുമാണെന്ന് സ്വതന്ത്ര തൊഴിലാളി യൂണിയന്‍ ദേശീയ സെക്രട്ടറിയും മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ ട്രഷററുമായ എ അബ്ദുര്‍ റഹ് മാന്‍ അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗിന്റെ മതേതരവും സാമൂഹികവുമായ കാഴ്ചപ്പാടുകള്‍ക്കു ശക്തി നല്‍കുന്ന പ്രവര്‍ത്തനമാണ് കെ എം സി സി നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ് ടി യു ദേശീയ സെക്രട്ടറിയായി തെരെഞ്ഞെടുത്തതിനു ശേഷം ആദ്യമായി ദുബൈയില്‍ എത്തിയ അദ്ദേഹം ദുബൈ കെ എം സി സി കാസര്‍കോട് മുനിസിപ്പല്‍ അഡ്‌ഹോക് കമ്മിറ്റി നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.

ദേര റാഫി ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മണ്ഡലം കെ എം സി സി പ്രസിഡണ്ട് സലാം കന്യപ്പാടി ഉദ്ഘാടനം ചെയ്തു. കാസര്‍കോട് മുനിസിപ്പല്‍ കെ എം സി സി നടപ്പിലാക്കുന്ന 'ഹദ്‌യ 2016' ബ്രോഷര്‍ പ്രകാശനം എ അബ്ദുര്‍ റഹ് മാന്‍,് സലാം കന്യപ്പാടിക്ക് നല്‍കി നിര്‍വഹിച്ചു.

ഫൈസല്‍ മുഹ്‌സിന്‍ ദീനാര്‍ അധ്യക്ഷത വഹിച്ചു. ത്വല്‍ഹത്ത് തളങ്കര സ്വാഗതം പറഞ്ഞു. ഫൈസല്‍ ഐവ പ്രാര്‍ത്ഥന നടത്തി. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അഷ്‌റഫ് എടനീര്‍, കെ എം സി സി മണ്ഡലം ജനറല്‍ സെക്രട്ടറി പി ഡി നൂറുദ്ദീന്‍ ആറാട്ടുകടവ്, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍, ഖലീല്‍ പതിക്കുന്നില്‍, സലീം ചേരങ്കൈ, റഹ് മാന്‍ പടിഞ്ഞാര്‍, അസ്‌ലം പള്ളിക്കാല്‍, സുബൈര്‍ അബ്ദുല്ല, ഖാദര്‍ ബാങ്കോട്, നൗഫല്‍ റഹ് മാന്‍, ജാഫര്‍ കുന്നില്‍, ഖാദര്‍ പടിഞ്ഞാര്‍, ഹാരിസ് ദോഹ, സഫ് വാന്‍ അണങ്കൂര്‍, ഫിറോസ് ബാങ്കോട്, സര്‍ഫറാസ്, ശാഫി വാച്ച് ,റംഷൂദ് സംസാരിച്ചു. അസ്‌കര്‍ ചൂരി നന്ദി പറഞ്ഞു.

ജീവകാരുണ്യ രംഗത്ത് പ്രവാസികളുടെ സേവനങ്ങള്‍ മാതൃകാപരം: എ അബ്ദുര്‍ റഹ് മാന്‍

Keywords : KMCC, Programme, Inauguration, Dubai, Gulf, A Abdul Rahman.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia